സയിദിന്‍റെ പാർട്ടിക്ക് രജിസ്ട്രേഷൻ നിഷേധിച്ചു
Thursday, June 14, 2018 1:10 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ൻ ഹാ​​ഫീ​​സ് സ​​യി​​ദ് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന നി​​രോ​​ധി​​ത ജെ​​യു​​ഡി യു​​ടെ രാ​​ഷ്ട്രീ​​യ പ്ര​​സ്ഥാ​​ന​​മാ​​യ എം​​എം​​എ​​ല്ലി​​നു ( മി​​ല്ലി മു​​സ്‌​​ലിം ലീ​​ഗ്) ര​​ജി​​സ്ട്രേ​​ഷ​​ൻ അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു പാ​​ക് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി.

ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​മാ​​യി ബ​​ന്ധ​​മു​​ള്ള​​തി​​നാ​​ൽ എം​​എം​​എ​​ല്ലി​​നു ര​​ജി​​സ്റ്റേ​​ർ​​ഡ് പാ​​ർ​​ട്ടി​​യു​​ടെ പ​​ദ​​വി ന​​ൽ​​ക​​രു​​തെ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം നി​​ല​​പാ​​ടെ​​ടു​​ത്തി​​രു​​ന്നു. ഇ​​ത് ശ​​രി​​വ​​ച്ചു​​കൊ​​ണ്ടാ​​ണ് ഇ​​ല‌​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ന്‍റെ റൂ​​ളിം​​ഗ്.


ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ലാ​​ണ് പാ​​ർ​​ട്ടി രൂ​​പീ​​ക​​രി​​ച്ച​​ത്. ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ര്യ​​ത്തി​​ൽ തീ​​ർ​​പ്പു വ​​രു​​ന്ന​​തു​​വ​​രെ കാ​​ത്തി​​രി​​ക്കാ​​തെ ജൂ​​ലൈ 25ലെ ​​പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ല​​ക്ഷ്യ​​മി​​ട്ട് സ​​യി​​ദ് എം​​എം​​എ​​ല്ലി​​നു വേ​​ണ്ടി പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ചി​​രു​​ന്നു. നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ ല​​ഷ്ക​​ർ​​ ഇ​​ തോ​​യി​​ബ​​യു​​ടെ നേ​​താ​​ക്ക​​ൾ ത​​ന്നെ​​യാ​​ണ് എം​​എം​​എ​​ല്ലി​​നു പി​​ന്നി​​ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി ഏ​​പ്രി​​ലി​​ൽ ഈ ​​പാ​​ർ​​ട്ടി​​യെ അ​​മേ​​രി​​ക്ക ഭീ​​ക​​ര​​പട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യു​​ണ്ടാ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.