യെമൻ തുറമുഖ നഗരത്തിൽ സൗദി ആക്രമണം തുടങ്ങി
യെമൻ തുറമുഖ നഗരത്തിൽ സൗദി ആക്രമണം തുടങ്ങി
Thursday, June 14, 2018 1:10 AM IST
സ​​​നാ: യു​​​എ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പ് ത​​​ള്ളി സൗ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​ക​​​ക്ഷി സേ​​​ന യെ​​​മ​​​നി​​​ലെ ഹൊ​​​ദെ​​​യ്ദ തു​​​റ​​​മു​​​ഖ​​​ന​​​ഗ​​​രം ഹൗ​​​തി വി​​​മ​​​ത​​​രി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച ആ​​​ക്ര​​​മ​​​ണം നി​​​ര​​​വ​​​ധി സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​ടെ ജീ​​​വ​​​ഹാ​​​നി​​​ക്കി​​​ട​​​യാ​​​ക്കു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​യി. മൂ​​​ന്നു ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ മാ​​​ത്രം ഇ​​​വി​​​ടെ​​​യു​​​ണ്ട്.

നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ് ക്ഷാ​​​മ​​​ത്തി​​​ന്‍റെ വ​​​ക്കി​​​ലെ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്ന യെ​​​മ​​​നി​​​ലേ​​​ക്ക് മ​​​രു​​​ന്നും ഭ​​​ക്ഷ​​​ണ​​​വും അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത് ഹെ​​​ദെ​​​യ്ദ തു​​​റ​​​മു​​​ഖം വ​​​ഴി​​​യാ​​​ണ്. യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും ക​​​പ്പ​​​ലു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സ​​​ഹാ​​​യം നി​​​ല​​​യ്ക്കു​​​ക​​​യും സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കു​​​ടു​​​ങ്ങു​​​ക​​​യും ചെ​​​യ്യും. പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ​​​ത​​​ന്നെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് യു​​​എ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​ത്.

ഇ​​​റാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഹൗ​​​തി വി​​​മ​​​ത​​​രും സൗ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ സേ​​​ന​​​യും ത​​​മ്മി​​​ൽ യെ​​​മ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന പോ​​​രാ​​​ട്ടം ഫ​​​ല​​​ത്തി​​​ൽ സൗ​​​ദി- ഇ​​​റാ​​​ൻ യു​​​ദ്ധം ത​​​ന്നെ​​​യാ​​​ണ്. 2014ൽ ​​​ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സ​​​നാ​​​യ്ക്കൊ​​​പ്പ​​​മാ​​​ണ് ഹൗ​​​തി​​​ക​​​ൾ ഹൊ​​​ദെ​​​യ്ദ പി​​​ടി​​​ച്ച​​​ത്. ഹൗ​​​തി​​​ക​​​ൾ​​​ക്ക് മി​​​സൈ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ഇ​​​റാ​​​ൻ ന​​​ല്കു​​​ന്ന​​​ത് ഹൊ​​​ദെ​​​യ്ദ തു​​​റ​​​മു​​​ഖം വ​​​ഴി​​​യാ​​​ണെ​​​ന്ന് യെ​​​മ​​​ൻ സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു.


ഹൊ​​​ദെ​​​യ്ദ ന​​​ഗ​​​ര​​​ത്തെ ഹൗ​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ച​​​ർ​​​ച്ച ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലാ​​​താ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് യെ​​​മ​​​ൻ സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ സൗ​​​ദി​​​സേ​​​ന ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 18 ഹൗ​​​തി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഹൗ​​​തി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു സ​​​ഖ്യ​​​ക​​​ക്ഷി സേ​​​നാം​​​ഗ​​​ങ്ങ​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഹൊ​​​ദെ​​​യ്ദ​​​യി​​​ലെ യു​​​എ​​​ൻ ജീ വ​​​ന​​​ക്കാ​​​രെ തി​​​ങ്ക​​​ളാ​​​ഴ്ച പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.