മുഷാറഫിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്
മുഷാറഫിന് തെരഞ്ഞെടുപ്പിൽ  മത്സരിക്കാൻ വിലക്ക്
Thursday, June 14, 2018 11:56 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ജൂ​​​ലൈ​​​യി​​​ലെ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള മു​​​ൻ പാക് സൈ​​​നി​​​ക ഏ​​​കാ​​​ധി​​​പ​​​തി പ​​​ർ​​​വേ​​​സ് മു​​​ഷാ​​​റ​​​ഫി​​​ന്‍റെ മോ​​​ഹം പൊ​​​ലി​​​ഞ്ഞു.​​​നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നേ​​​ര​​​ത്തെ അ​​​നു​​​വ​​​ദി​​​ച്ച സോ​​​പാ​​​ധി​​​ക അ​​​നു​​​മ​​​തി സു​​​പ്രീം കോ​​​ട​​​തി പി​​​ൻ​​​വ​​​ലി​​​ച്ചു.

ഇ​​​ന്ന​​​ലെ ര​​​ണ്ടു മ​​​ണി​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​വ​​​ണ​​​മെ​​​ന്നു മു​​​ഷാ​​​റ​​​ഫി​​​നോ​​​ടു കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മു​​​ഷാ​​​റ​​​ഫി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ സ​​​മ​​​യം നീ​​​ട്ടി​​​ച്ചോ​​​ദി​​​ച്ചു. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യ സോ​​​പാ​​​ധി​​​ക അ​​​നു​​​മ​​​തി കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.


അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ജ​​​ഡ്ജി​​​മാ​​​രെ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​നു രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കേ​​​സു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളാ​​​ണു മു​​​ഷാ​​​റ​​​ഫി​​​നെ​​​തി​​​രേ​​​യു​​​ള്ള​​​ത്. വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കെ​​​ന്നു പ​​​റ​​​ഞ്ഞ 2016 മാ​​​ർ​​​ച്ചി​​​ൽ ദു​​​ബാ​​​യി​​​ക്കു പോ​​​യ മു​​​ഷാ​​​റ​​​ഫ് പി​​​ന്നീ​​​ട് ഇ​​​തു​​​വ​​​രെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ​​​ത്തി​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.