സിറിയയിൽ വ്യോമാക്രമണം; 50 സൈനികർ കൊല്ലപ്പെട്ടു
സിറിയയിൽ വ്യോമാക്രമണം; 50 സൈനികർ കൊല്ലപ്പെട്ടു
Tuesday, June 19, 2018 1:01 AM IST
ഡ​​മാ​​സ്ക​​സ്: കി​​ഴ​​ക്ക​​ൻ സി​​റി​​യ​​യി​​ലെ അ​​ൽ ഹ​​രി പ​​ട്ട​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞ രാ​​ത്രി​​യു​​ണ്ടാ​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​സാ​​ദ് അ​​നു​​കൂ​​ലി​​ക​​ളാ​​യ 50 സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ 30 പേ​​ർ ഇ​​റാ​​ക്കി​​ക​​ളും 16 പേ​​ർ സി​​റി​​യ​​ക്കാ​​രു​​മാ​​ണെ​​ന്ന് സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി പ​​റ​​ഞ്ഞു. അ​​മേ​​രി​​ക്ക​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ഖ്യ​​മാ​​ണ് വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു സി​​റി​​യ​​ൻ ഭ​​ര​​ണ​​കൂ​​ടം കു​​റ്റ​​പ്പെ​​ടു​​ത്തി. എ​​ന്നാ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ക്കാ​​ൻ യു​​എ​​സ് സ​​ഖ്യം വി​​സ​​മ്മ​​തി​​ച്ചു.

കി​​ഴ​​ക്ക​​ൻ സി​​റി​​യ​​യി​​ൽ ഐ​​എ​​സി​​നെ​​തി​​രേ യു​​എ​​സ് സ​​ഖ്യ​​വും റ​​ഷ്യ​​യും വെ​​വ്വേ​​റെ പോ​​രാ​​ട്ടം തു​​ട​​രു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, പ​​ര​​സ്പ​​രം ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​തി​​രി​​ക്കാ​​ൻ ര​​ണ്ടു കൂ​​ട്ട​​രും ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. യൂ​​ഫ്ര​​ട്ടീ​​സ് ന​​ദി​​യു​​ടെ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര​​യി​​ൽ ഐ​​എ​​സി​​നെ​​തി​​രേ സി​​റി​​യ​​യും റ​​ഷ്യ​​യും സം​​യു​​ക്ത പോ​​രാ​​ട്ടം ന​​ട​​ത്തു​​ന്പോ​​ൾ യു​​എ​​സ് പി​​ന്തു​​ണ​​യു​​ള്ള സി​​റി​​യ​​ൻ ഡെ​​മോ​​ക്രാ​​റ്റി​​ക് ഫോ​​ഴ്സ് കി​​ഴ​​ക്കേ​​ക്ക​​ര​​യി​​ലാ​​ണു ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.

ഇ​​തി​​നി​​ടെ ഇ​​റാ​​ക്കി യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളും പ​​ല​​വ​​ട്ടം കി​​ഴ​​ക്ക​​ൻ സി​​റി​​യ​​യി​​ലെ ഐ​​എ​​സ് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.