പാക് താലിബാന് പുതിയ മേധാവി
Monday, June 25, 2018 12:51 AM IST
പെ​​​ഷ​​​വാ​​​ർ: ഒ​​​രാ​​​ഴ്ച മു​​​ന്പ് ന​​​ട​​​ന്ന യു​​​എ​​​സ് ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ക് താ​​​ലി​​​ബാ​​​ൻ മേ​​​ധാ​​​വി മൗ​​​ലാ​​​ന ഫ​​​​​​സ​​​ലു​​​ള്ള കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. 2012 ൽ ​​​മ​​​ലാ​​​ല യൂ​​​സ​​​ഫ്സാ​​​യി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് ഫ​​​സ​​​ലു​​​ള്ള​​​യാ​​​ണ്. 2014 ൽ 50 ​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ പെ​​​ഷ​​​വാ​​​ർ സ്കൂ​​​ൾ ഭീ​​​ക​​​രാ​​​ക്ര​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നും ഇ​​യാ​​ളാ​​​ണ്.

യു​​​എ​​​സ് ഡ്രോ​​​ണ്‍ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഫ​​​​​​സ​​​ലു​​​ള്ള കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യും മ​​​ഫ്തി നൂ​​​ർ വാ​​​ലി മെ​​​ഹ്സൂ​​​ദി​​​നെ പു​​​തി​​​യ മേ​​​ധാ​​​വി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യും വാ​​​ർ​​​ത്ത ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​എ​​​ഫ്പി​​​ക്ക് അ​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ൽ തെ​​​ഹ്‌​​​രി​​​ക് ഇ-​​​താ​​​ലി​​​ബാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. ജൂ​​​ണ്‍ 14 ന് ​​​അ​​​ഫ്ഗാ​​​ൻ-​​​പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യി​​​ൽ യു​​​എ​​​സ് ന​​​ട​​​ത്തി​​​യ ഡ്രോ​​​ണാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് ഫ​​​സ​​​ലു​​​ള്ള കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.