നിയമനടപടി വേണ്ട, അഭയാർഥികളെ പുറത്താക്കണം: ട്രംപ്
നിയമനടപടി വേണ്ട, അഭയാർഥികളെ പുറത്താക്കണം: ട്രംപ്
Tuesday, June 26, 2018 12:27 AM IST
വാ​​ഷിം​​ഗ്ട​​ൺഡി​​സി: മെ​​ക്സിക്കോ​​ യി​​ൽ​​നി​​ന്ന് അ​​തി​​ർ​​ത്തി ക​​ട​​ന്ന് അ​​ന​​ധി​​കൃ​​ത​​മാ​​യി യു​​എ​​സി​​ൽ എ​​ത്തു​​ന്ന​​വ​​രെ നി​​യ​​മ​​ന​​ട​​പ​​ടി​​ക്കു മു​​തി​​രാ​​തെ കൈ​​യോ​​ടെ പി​​ടി​​ച്ചു​​പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന് ട്രം​​പ്.

ആ​​ക്ര​​മ​​ണകാ​​രി​​ക​​ളെ​​ന്നാ​​ണ് അ​​തി​​ർ​​ത്തി ​​ക​​ട​​ന്നെ​​ത്തു​​ന്ന​​വ​​രെ ട്രം​​പ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ഇ​​വ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രേ​​ക്ക​​ണ്ട​​തി​​ല്ല. ഇ​​ത്ത​​രം കേ​​സു​​ക​​ൾ​​ക്കാ​​യി നി​​ര​​വ​​ധി ജ​​ഡ്ജി​​മാ​​രെ നി​​യ​​മി​​ക്കേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ അ​​തി​​ർ​​ത്തി​​ ക​​ട​​ക്കാ​​ൻ സ​​മ്മ​​തി​​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണു വേ​​ണ്ട​​തെ​​ന്നും ട്രം​​പ് ട്വീ​​റ്റ് ചെ​​യ്തു. ട്രം​​പി​​ന്‍റെ നീ​​ക്കം ഭ​​ര​​ണ​​ഘ​​ട​​നാവി​​രു​​ദ്ധ​​മാ​​ണെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ സി​​വി​​ൽ ലി​​ബ​​ർ​​ട്ടീ​​സ് യൂ​​ണി​​യ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.