മരുഭൂമിയിലേക്ക് അൾജീരിയ ഓടിച്ചുവിട്ടത് 13,000 അഭയാർഥികളെ
മരുഭൂമിയിലേക്ക് അൾജീരിയ ഓടിച്ചുവിട്ടത്  13,000 അഭയാർഥികളെ
Tuesday, June 26, 2018 12:27 AM IST
അ​​സ​​മാ​​ഖാ (നൈ​​ജ​​ർ: ക​​ഴി​​ഞ്ഞ 14 മാ​​സ​​ത്തി​​നു​​ള്ളി​​ൽ 13,000 അ​​ഭ​​യാ​​ർ​​ഥി​​ക​​ളെ സ​​ഹാ​​റ മ​​രു​​ഭൂ​​മി​​യി​​ൽ അ​​ൾ​​ജീ​​രി​​യ ഉ​​പേ​​ക്ഷി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്.

അ​​ന​​ധി​​കൃ​​ത​​മാ​​യി രാ​​ജ്യ​​ത്തു ക​​ട​​ന്ന ഇ​​വ​​രെ ട്ര​​ക്കു​​ക​​ളി​​ൽ കൊ​​ണ്ടു​വ​​ന്ന് മ​​രു​​ഭൂ​​മി​​യി​​ൽ ത​​ള്ളി​​യ​​ശേ​​ഷം സ​​മീ​​പരാ​​ജ്യ​​മാ​​യ നൈ​​ജ​​റി​​ലേ​​ക്കു കാ​​ൽന​​ട​​യാ​​യി പോ​​കാ​​ൻ നി​​ർ​​ബ​​ന്ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​ല​​രും മ​​രു​​ഭൂ​​മി​​യി​​ൽ മ​​രി​​ച്ചു​​വീ​​ണു.


മ​​ണി​​ക്കൂ​​റു​​ക​​ളോ ദി​​വ​​സ​​ങ്ങ​​ളോ യാ​​ത്ര​​ചെ​​യ്താ​​ണു നി​​ര​​വ​​ധി പേ​​ർ നൈ​​ജ​​റി​​ലെ​​ത്തി​​യ​​ത്. 48 ഡി​​ഗ്രി​​ താ​​പ​​നി​​ല​​യു​​ള്ള പ്ര​​ദേ​​ശ​​ത്തു​​കൂ​​ടി വെ​​ള്ള​​മോ ഭ​​ക്ഷ​​ണ​​മോ ഇ​​ല്ലാ​​തെ ന​​ട​​ക്കാ​​ൻ വി​​ധി​​ക്ക​​പ്പെ​​ട്ട​​വ​​രി​​ൽ ഗ​​ർ​​ഭി​​ണി​​ക​​ളും കു​​ട്ടി​​ക​​ളു​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് അ​​സോ​​സി​​യേ​​റ്റ​​ഡ് പ്ര​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. എ​​ന്നാ​​ൽ അ​​ൾ​​ജീ​​രി​​യ ആ​​രോ​​പ​​ണം നി​​ഷേ​​ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.