സാഹിത്യത്തിനു ബദൽ നൊബേൽ
സാഹിത്യത്തിനു ബദൽ നൊബേൽ
Sunday, July 8, 2018 1:12 AM IST
സ്റ്റോ​​ക്ഹോം: ഈ​​വ​​ർ​​ഷം സാ​​ഹി​​ത്യ​​ത്തി​​നു നൊ​​ബേ​​ൽ സ​​മ്മാ​​നം ന​​ൽ​​കേ​​ണ്ട​​തി​​ല്ലെ​​ന്ന സ്വീ​​ഡി​​ഷ് അ​​ക്കാ​​ദ​​മി​​യു​​ടെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ബ​​ദ​​ൽ സ​​മ്മാ​​നം ന​​ൽ​​കാ​​ൻ നൂ​​റി​​ല​​ധി​​കം ബു​​ദ്ധി​​ജീ​​വി​​ക​​ളും സാ​​ഹി​​ത്യ​​കാ​​ര​​ന്മാ​​രും ക​​ലാ​​കാ​​ര​​ന്മാ​​രും ഉ​​ൾ​​പ്പെ​​ട്ട സം​​ഘം തീ​​രു​​മാ​​നി​​ച്ചു.

സ്ത്രീ​​പീ​​ഡ​​ന​​ക്കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​യാ​​ളു​​മാ​​യി സ്വീ​​ഡി​​ഷ് അ​​ക്കാ​​ദ​​മി​​ക്കു​​ള്ള ബ​​ന്ധം പു​​റ​​ത്തു​​വ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് സാ​​ഹി​​ത്യ നൊ​​ബേ​​ൽ ഇ​​ക്കൊ​​ല്ലം വി​​ത​​ര​​ണം ചെ​​യ്യേ​​ണ്ടെ​​ന്നു തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു രൂ​​പീ​​ക​​രി​​ച്ച ന്യൂ ​​അ​​ക്കാ​​ദ​​മി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ഡി​​സം​​ബ​​ർ പ​​ത്തി​​നു ത​​ന്നെ സ​​മ്മാ​​നം വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്നു സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. 113,000ഡോ​​ള​​റാ​​ണു സ​​മ്മാ​​ന​​ത്തു​​ക. ഇ​​തു സം​​ഭാ​​വ​​ന​​യി​​ലൂ​​ടെ​​യും മ​​റ്റും സ​​മാ​​ഹ​​രി​​ക്കാ​​നാ​​ണു തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.