ജപ്പാനിൽ പ്രളയം; 49 മരണം
ജപ്പാനിൽ പ്രളയം; 49 മരണം
Sunday, July 8, 2018 1:12 AM IST
ടോ​​​ക്കി​​​യോ: പെ​​​രു​​​മ​​​ഴ​​​യും പ്ര​​​ള​​​യ​​​വും വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ജ​​​പ്പാ​​​നി​​​ൽ നാ​​​ശം വി​​​ത​​​ച്ചു.49 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടെ​​​ന്നും അ​​​ന്പ​​​തു​​​പേ​​​രെ കാ​​​ണാ​​​ത​​​യെ​​​ന്നും എ​​​ൻ​​​എ​​​ച്കെ ടി​​​വി അ​​​റി​​​യി​​​ച്ചു. ഒ​​​ക്യാ​​​മാ പ്രീ​​​ഫെ​​​ക്ച​​​റി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​വും ത​​​ടാ​​​ക​​​മാ​​​യി മാ​​​റി. ജ​​​ന​​​ങ്ങ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മേ​​​ൽ​​​ക്കൂ​​​ര​​​ക​​​ൾ അ​​​ഭ​​​യം തേ​​​ടി. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നെ​​​ത്തി​​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ​​​ക്കു നേ​​​രേ കൈ​​​വീ​​​ശു​​​ന്ന​​​വ​​​രെ​​​യും ടി​​​വി ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു.

സു​​​ര​​​ക്ഷി​​​ത സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റാ​​​ൻ 47 ല​​​ക്ഷം പേ​​​രോ​​​ട് അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ചി​​​ല​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​തി​​​നാ​​​റ് അ​​​ടി​​​യോ​​​ളം ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഹി​​​രോ​​​ഷി​​​മ​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യി. ഇ​​തി​​നി​​ടെ ടോ​​ക്കി​​യോ​​യ്ക്കു സ​​മീ​​പം ഭൂ​​ക​​ന്പ​​മു​​ണ്ടാ​​യി. ടോ​​ക്കി​​യോ​​യി​​ൽ കെ​​ട്ടി​​ട​​ങ്ങ​​ൾ കു​​ലു​​ങ്ങി. സു​​നാ​​മി മു​​ന്ന​​റി​​യി​​പ്പി​​ല്ല. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 5.9 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പ​​ത്തെ​​ത്തു​​ട​​ന്നു ന​​രി​​താ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം അ​​ല്പ​​സ​​മ​​യം ത​​ട​​സപ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.