മു​ഖ്യ​മ​ന്ത്രി​ക്ക് അ​മേ​രി​ക്ക​യി​ലെ ഹ്യൂ​മ​ൻ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ദ​രം
മു​ഖ്യ​മ​ന്ത്രി​ക്ക് അ​മേ​രി​ക്ക​യി​ലെ ഹ്യൂ​മ​ൻ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ദ​രം
Sunday, July 8, 2018 1:12 AM IST
ബാ​​​ൾ​​​ടി​​​മോ​​​ർ (യുഎസ്എ): നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​രി​​ഗ​​ണി​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ഇവിടുത്തെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓഫ് ഹ്യൂ​​​മ​​​ൻ വൈ​​​റോ​​​ള​​​ജി ആ​​​ദ​​​രി​​​ച്ചു. വൈ​​​ദ്യ​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ക​​​ൻ ഡോ. ​​​റോ​​​ബ​​​ർ​​​ട്ട് ഗെ​​​ലോ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഉ​​​പ​​​ഹാ​​​രം സ​​​മ്മാ​​​നി​​​ച്ചു. എ​​​യ്ഡ്സി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന എ​​​ച്ച്ഐ​​​വി വൈ​​​റ​​​സ് ക​​​ണ്ടെ​​​ത്തി​​​യ ശാ​​​സ്ത്ര​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​ണ് ഡോ. ​​​ഗെ​​​ലോ.

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു. ച​​​ട​​​ങ്ങി​​​ന് മു​​​ന്പ് റോ​​​ബ​​​ർ​​​ട്ട് ഗെ​​​ലോ​​​യും ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ മു​​​തി​​​ർ​​​ന്ന ശാ​​​സ്ത്ര​​​ജ്ഞ​​​രും വി​​​വി​​​ധ അ​​​ക്ക​​ഡേ​​മി​​​ക് വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ത​​​ല​​​വ​​​ന്മാ​​രും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി. ഗ​​​വേ​​​ഷ​​​ണ​​രം​​​ഗ​​​ത്തു കേ​​​ര​​​ള​​​വു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സ്ഥാ​​​പി​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. ഡോ.​​എം.​​​വി. പി​​​ള്ള, ഡോ. ​​​ശാ​​​ർ​​​ങ്ഗധ​​​ര​​​ൻ എ​​​ന്നി​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


സ്വീ​​​ക​​​ര​​​ണ ച​​​ട​​​ങ്ങി​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ ക്ലി​​​നി​​​ക്ക​​​ൽ വൈ​​​റോ​​​ള​​​ജി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ശ്യാം​​​സു​​​ന്ദ​​​ർ കൊ​​​ട്ടി​​​ലി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​ല​​​യാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ ഫൊ​​​ക്കാ​​​ന, ഫോ​​​മ എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ന് ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ത​​​ല​​​ത്തി​​​ൽ ല​​​ഭി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ബ​​​ഹു​​​മ​​​തി​​ക​​ളി​​ലൊ​​ന്നാ​​ണ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹ്യൂ​​​മ​​​ൻ വൈ​​​റോ​​​ള​​​ജി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കും ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​മെ​​ന്ന് സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. 1996ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ​​താ​​ണ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്. നി​​​പ്പാ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു കേ​​​ര​​​ളം സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​ക​​ൾ​ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്ത ശേ​​​ഷ​​​മാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ക്ഷ​​​ണി​​​ക്കാ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.