യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
Monday, July 9, 2018 12:39 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ന​​​ട​​​ന്ന മോ​​​ഷ​​​ണ​​​ശ്ര​​​മ​​​ത്തി​​​നി​​​ടെ ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. തെ​​ലു​​​ങ്കാ​​​ന​​​യി​​​ലെ വാ​​​റ​​​ങ്ക​​​ൽ സ്വ​​​ദേ​​​ശി ശ​​​ര​​​ത് കൊ​​​പ്പു(25) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മി​​​സൗ​​​റി സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ൻ​​​സ​​​സ് സി​​​റ്റി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​യി​​​രു​​​ന്നു സം​​​ഭ​​​വം.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് മി​​​സൗ​​​റി​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു ശ​​​ര​​​ത്. പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി​​​യാ​​​യി​​​ട്ടാ​​​ണു റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ നി​​​ന്നി​​​രു​​​ന്ന​​​ത്. അ​​​ക്ര​​​മി തോ​​​ക്കു​​​ചൂ​​​ണ്ടി പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​വേ, ശ​​​ര​​​ത് ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി ക​​​ട​​​യു​​​ടെ പി​​​ന്നി​​​ലേ​​​ക്ക് ഓ​​​ടി. പി​​​ന്നി​​​ൽ വെ​​​ടി​​​യേ​​​റ്റ ശ​​​ര​​​ത്തി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സാ​​​ധ​​​നം വാ​​​ങ്ങാ​​​നെ​​​ത്തി​​​യ നാ​​​ലു പേ​​​രും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രും ഈ ​​​സ​​​മ​​​യം ക​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു ത​​​വ​​​ണ വെ​​​ടി​​​ശ​​​ബ്ദം കേ​​​ട്ടു​​​വെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച മൊ​​​ഴി.


ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​ഗ്രി സ്വ​​​ന്ത​​​മാ​​​ക്കി​​​യ ശ​​​ര​​​ത് ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി​​​യ​​​ത്. കൊ​​​ല​​​പാ​​​ത​​​കി​​​യെ പി​​​ടി​​​കൂ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പോ​​​ലീ​​​സ് 10,000 ഡോ​​​ള​​​ർ പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​കി​​​യെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​യും പു​​​റ​​​ത്തു​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.