ശന്പളം തന്നില്ല; ട്രംപിനെതിരേ മുൻ ഡ്രൈവർ കോടതിയിൽ
ശന്പളം തന്നില്ല; ട്രംപിനെതിരേ  മുൻ ഡ്രൈവർ കോടതിയിൽ
Tuesday, July 10, 2018 11:44 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ജോ​​​ലി ചെ​​​യ്തി​​​ട്ടു ശ​​​ന്പ​​​ളം ത​​​ന്നി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ൻ ഡ്രൈ​​​വ​​​ർ നോ​​​യ​​​ൽ സി​​​ൻ​​​ട്രോ​​​ൺ കോ​​​ട​​​തി​​​യി​​​ൽ.
2016ൽ ​​​ട്രം​​​പ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി നാ​​​മ​​​നി​​​ർ​​​ദേ​​​ശം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു​​​ള്ള 25 വ​​​ർ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്നു നോ​​​യ​​​ൽ.

അ​​​വ​​​സാ​​​ന​​​ത്തെ 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ത​​​നി​​​ക്കൊ​​​രി​​​ക്ക​​​ലും വേ​​​ത​​​നം കൂ​​​ട്ടി ന​​​ല്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ കോ​​​ട​​​തി​​​യി​​​ൽ ന​​​ല്കി​​​യ ഹ​​​ർ​​​ജി​​​യി​​​ലെ ഒ​​​രു ആ​​​രോ​​​പ​​​ണം. 20 വ​​​ർ​​​ഷം ഓ​​​വ​​​ർ​​​ടൈം ജോ​​​ലി ചെ​​​യ്തി​​​ട്ടും അ​​​തി​​​നു ത​​​ക്ക ശ​​​ന്പ​​​ളം ന​​​ല്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ര​​​ണ്ടാ​​​മ​​​ത്തെ ആ​​​രോ​​​പ​​​ണം.


നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​വ​​​സാ​​​ന​​​ത്തെ ആ​​​റു വ​​​ർ​​​ഷ​​​ത്തെ ഓ​​​വ​​​ർ​​​ടൈം കു​​​ടി​​​ശി​​​ക​​​യേ കോ​​​ട​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കാ​​​വൂ. ആ​​​റു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 3,300 മ​​​ണി​​​ക്കൂ​​​ർ ഓ​​​വ​​​ർ ടൈം ​​​ജോ​​​ലി ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്ന് നോ​​​യ​​​ൽ പ​​​റ​​​യു​​​ന്നു.

ത​​​ട​​​ഞ്ഞു​​​വ​​​ച്ച വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന​​​യും ഓ​​​വ​​​ർ​​​ടൈം അ​​ല​​വ​​ൻ​​സും കോ​​​ട​​​തി ചെ​​​ല​​​വു​​​ക​​​ളും അ​​​ട​​​ക്കം 1,78,487.10 ഡോ​​​ള​​​ർ ട്രം​​​പ് ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. നോ​​​യ​​​ലി​​​ന് നി​​​യ​​​മ​​​പ്ര​​​കാ​​​രം ഉ​​​ദാ​​​ര​​​മാ​​​യി ശ​​​ന്പ​​​ളം ന​​​ല്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ തെ​​​റ്റാ​​​ണെ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്നും ട്രം​​​പി​​​ന്‍റെ ക​​​ന്പ​​​നി ദ ​​​ട്രം​​​പ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.