ബ്രിട്ടനിൽ ജെറമി ഹണ്ട് വിദേശകാര്യ സെക്രട്ടറി
ബ്രിട്ടനിൽ ജെറമി ഹണ്ട്  വിദേശകാര്യ സെക്രട്ടറി
Tuesday, July 10, 2018 11:44 PM IST
ല​​ണ്ട​​ൻ: ബ്രെ​​ക്സി​​റ്റ് വി​​ഷ​​യ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ​​യു​​മാ​​യു​​ള്ള അ​​ഭി​​പ്രാ​​യഭി​​ന്ന​​ത​​യെ​​ത്തു​​ട​​ർ​​ന്നു രാ​​ജി​​വ​​ച്ച ബോ​​റീ​​സ് ജോ​​ൺ​​സ​​നു പ​​ക​​രം പു​​തി​​യ ബ്രി​​ട്ടീ​​ഷ് വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി​​യാ​​യി ജെ​​റ​​മി ഹ​​ണ്ട് ചാ​​ർ​​ജെ​​ടു​​ത്തു. തെ​​രേ​​സാ മേ​​യ്ക്ക് സ​​ർ​​വ പി​​ന്തു​​ണ​​യും ന​​ൽ​​കു​​മെ​​ന്നു ഹ​​ണ്ട് വ്യ​​ക്ത​​മാ​​ക്കി.

ജോ​​ൺ​​സ​​നു പു​​റ​​മേ ബ്രെ​​ക്സി​​റ്റ് സെ​​ക്ര​​ട്ട​​റി ഡേ​​വി​​ഡ് ഡേ​​വീ​​സും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഡെ​​പ്യൂ​​ട്ടി ബേ​​ക്ക​​റും രാ​​ജി​​വ​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന കാ​​ബി​​ന​​റ്റ് യോ​​ഗ​​ത്തി​​ൽ ഐ​​ക്യ​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യെ​​ക്കു​​റി​​ച്ച് മേ ​​ഊ​​ന്നി​​പ്പ​​റ​​ഞ്ഞു. എ​​ല്ലാ​​വ​​രും ഒ​​രു​​മി​​ച്ചു നി​​ന്നി​​ല്ലെ​​ങ്കി​​ൽ​​ജെ​​റ​​മി​​കോ​​ർ​​ബി​​ൻ​​അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്താ​​മെ​​ന്ന അ​​പ​​ക​​ട​​മു​​ണ്ടെ​​ന്ന് അ​​വ​​ർ ഓ​​ർ​​മി​​പ്പി​​ച്ചു.

ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ൽ വെ​​ള്ളം ചേ​​ർ​​ക്കു​​ന്നെ​​ന്നും യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നു കൂ​​ടു​​ത​​ൽ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ന​​ൽ​​കു​​ന്നു​​വെ​​ന്നു​​മാ​​ണു മേ​​യ്ക്ക് എ​​തി​​രേ രാ​​ജി​​വ​​ച്ച മ​​ന്ത്രി​​മാ​​ർ ഉ​​ന്ന​​യി​​ക്കു​​ന്ന മു​​ഖ്യ ആ​​രോ​​പ​​ണം. മേ​​യു​​ടെ പ​​ദ്ധ​​തി പ്രാ​​വ​​ർ​​ത്തി​​ക​​മാ​​യാ​​ൽ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ കോ​​ള​​നി​​യാ​​യി ബ്രി​​ട്ട​​ൻ അ​​ധ​​പ്പ​​തി​​ക്കു​​മെ​​ന്ന് ജോ​​ൺ​​സ​​ൺ പ​​റ​​ഞ്ഞു . ചെ​​ക്കേ​​ഴ്സി​​ൽ ചേ​​ർ​​ന്ന കാ​​ബി​​ന​​റ്റ് യോ​​ഗം ബ്രെ​​ക്സി​​റ്റ് വി​​ഷ​​യ​​ത്തി​​ൽ അം​​ഗീ​​ക​​രി​​ച്ച നി​​ല​​പാ​​ട് കാ​​റ്റി​​ൽ​​പ്പ​​റ​​ത്തി​​യാ​​ണ് ജോ​​ൺ​​സ​​ണും ഡേ​​വീ​​സും രാ​​ജി​​വ​​ച്ച​​ത്.


ഇ​​തി​​നി​​ടെ തെ​​രേ​​സാ മേ ​​തു​​ട​​ര​​ണ​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ അ​​ഭി​​പ്രാ​​യം പ​​റ​​യേ​​ണ്ട​​ത് ബ്രി​​ട്ട​​നി​​ലെ പൊ​​തു​​ജ​​ന​​ങ്ങ​​ളാ​​ണെ​​ന്ന യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന വി​​വാ​​ദ​​മാ​​യി. യൂ​​റോ​​പ്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു തി​​രി​​ക്കും മു​​ന്പാ​​ണ് അ​​ദ്ദേ​​ഹം ഇ​​പ്ര​​കാ​​രം പ​​റ​​ഞ്ഞ​​ത്. ഈ ​​യാ​​ത്ര​​യി​​ൽ ട്രം​​പ് ബ്രി​​ട്ട​​നി​​ലെ​​ത്തി മേ​​യു​​മാ​​യും ച​​ർ​​ച്ച ന​​ട​​ത്തു​​ന്നു​​ണ്ട്. ബോ​​റീ​​സ് ജോ​​ൺ​​സ​​ൺ ത​​ന്‍റെ സു​​ഹൃ​​ത്താ​​ണെ​​ന്നും ബ്രി​​ട്ടീ​​ഷ് സ​​ന്ദ​​ർ​​ശ​​ന​​വേ​​ള​​യി​​ൽ അ​​ദ്ദേ​​ഹ​​വു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു പ​​ദ്ധ​​തി​​യു​​ണ്ടെ​​ന്നും ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.