പൊട്ടാതെ കിടന്ന ബോംബുമായി വിമാനം കയറാനെത്തിയ യുഎസ് വനിത കുടുങ്ങി
Thursday, July 12, 2018 1:20 AM IST
വി​​യ​​ന്ന: ര​​ണ്ടാം ലോ​​ക മ​​ഹാ​​യു​​ദ്ധ​​കാ​​ല​​ത്തെ ബോം​​ബ് സ്മാ​​ര​​ക​​മെ​​ന്ന നി​​ല​​യി​​ൽ വി​​മാ​​ന​​ത്തി​​ൽ ക​​ട​​ത്തി​​ക്കൊ​​ണ്ടു​​പോ​​കാ​​ൻ ശ്ര​​മി​​ച്ച യു​​എ​​സ് വ​​നി​​ത​​യെ ഓസ്‌ട്രിയൻ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. വി​​യ​​ന്ന ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലാ​​ണു സം​​ഭ​​വം. വി​​നോ​​ദ സ​​ഞ്ചാ​​ര​​ത്തി​​നെ​​ത്തി​​യ 24കാ​​രി​​ക്ക് ട്ര​​ക്കിം​​ഗി​​നി​​ട​​യി​​ലാ​​ണു പൊ​​ട്ടാ​​തെ കി​​ട​​ന്ന ബോം​​ബ് കി​​ട്ടി​​യ​​ത്. ഹോ​​ട്ട​​ൽ​​മു​​റി​​യി​​ൽ കൊ​​ണ്ടു​​വ​​ന്ന ബോം​​ബ് ഇ​​വ​​ർ ക​​ഴു​​കി​​ത്തു​​ട​​ച്ചു വൃ​​ത്തി​​യാ​​ക്കി. പെ​​ട്ടി​​യി​​ൽ വ​​യ്ക്കു​​ന്പോ​​ൾ വ​​സ്ത്ര​​ത്തി​​ൽ ചെ​​ളി പു​​ര​​ളാ​​തി​​രി​​ക്കാ​​നാ​​യി​​രു​​ന്നി​​ത്.


വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ യു​​വ​​തി പെ​​ട്ടി​​യി​​ൽ​​നി​​ന്നു ബോം​​ബ് എ​​ടു​​ത്തു ക​​സ്റ്റം​​സു​​കാ​​രെ കാ​​ണി​​ക്കു​​ക​​യും സു​​വ​​നീ​​ർ എ​​ന്ന നി​​ല​​യി​​ൽ ഫ്ളൈ​​റ്റി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്കു​​മോ എ​​ന്ന് ആ​​രാ​​യു​​ക​​യും ചെ​​യ്തു. അ​​ധി​​കൃ​​ത​​ർ ഉ​​ട​​നെ ത​​ന്നെ സ്ക്വാ ഡി​​നെ വ​​രു​​ത്തി ബോം​​ബ് നി​​ർ​​വീ​​ര്യ​​മാ​​ക്കി. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ ല​​ഗേ​​ജ്ഹാ​​ൾ കു​​റേ​​സ​​മ​​യം അ​​ട​​ച്ചി​​ട്ടു. യു​​വ​​തി​​ക്ക് നാ​​ലാ​​യി​​രം പൗ​​ണ്ട് പി​​ഴ​​യി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.