കോൾസെന്‍റർ തട്ടിപ്പ്: യുഎസിൽ 21 ഇന്ത്യക്കാർക്കു തടവുശിക്ഷ
കോൾസെന്‍റർ തട്ടിപ്പ്: യുഎസിൽ  21 ഇന്ത്യക്കാർക്കു തടവുശിക്ഷ
Saturday, July 21, 2018 11:56 PM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: കോ​​​​ൾ​​​​സെ​​​​ന്‍റ​​​​ർ ത​​​​ട്ടി​​​​പ്പി​​​​ൽ 21 ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ടെ​​​​ക്സ​​​​സി​​​​ലെ ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി നാ​​​​ലു മു​​​​ത​​​​ൽ 20 വ​​​​രെ വ​​​​ർ​​​​ഷം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. കേ​​​​സി​​​​ൽ നേ​​​​ര​​​​ത്തേ മൂ​​​​ന്നു പേ​​​​ർ​ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ത്ര​​​​യ​​​​ധി​​​​കം ഇ​​​​ന്ത്യ​​​​ക്കാ​​​​ർ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന യു​​​​എ​​​​സി​​​​ലെ ആ​​​​ദ്യകേ​​​​സാ​​​​ണി​​​​ത്.

2012-16 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നി​​​​ടെ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ കോ​​​​ൾ​​​​സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൗ​​​​ര​​​​ന്മാ​​​​രെ പ​​​​റ്റി​​​​ച്ചു ശ​​​​ത​​​​കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു ഡോ​​​​ള​​​​റാ​​​​ണ് ക​​​​വ​​​​ർ​​​​ന്ന​​​​ത്. യു​​​​എ​​​​സ് പൗര​​​​ത്വം ല​​​​ഭി​​​​ച്ച​​​​് അധികകാലം ആകാത്തവരും പ്രാ​​​​യം ചെ​​​​ന്ന​​​​വ​​​​രു​​​​മാ​​​​ണ് ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​ത്.
യു​​​​എ​​​​സ് പൗ​​​​ര​​​​ത്വ കു​​​​ടി​​​​യേ​​​​റ്റ വ​​​​കു​​​​പ്പി​​​​ലെ​​​​യും റ​​​​വ​​​​ന്യു സ​​​​ർ​​​​വീ​​​​സി​​​​ലെ​​​​യും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ഇ​​​​ന്ത്യ​​​​യി​​​​ലി​​​​രു​​​​ന്നു ഫോ​​​​ൺ ചെ​​​​യ്താ​​​​ണു ത​​​​ട്ടി​​​​പ്പു തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. സ​​​​ർ​​​​ക്കാ​​​​രി​​​​നു നി​​​​ശ്ചി​​​​ത പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​നു​​​​ണ്ടെ​​​​ന്നും ഇ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​റ​​​​സ്റ്റും വി​​​​ചാ​​​​ര​​​​ണ​​​​യും നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ലും നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തും. ഇ​​​​വ​​​​ർ​​ത​​​​ന്നെ പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​ണം നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ശൈ​​​​ലി​​​​യി​​​​ലു​​​​ള്ള ഇം​​​​ഗ്ലീ​​​​ഷി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ ഇ​​​​ര​​​​ക​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.


ഇ​​​​ര​​​​ക​​​​ൾ വി​​​​വി​​​​ധ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​യ​​​​്ക്കു​​​​ന്ന പ​​​​ണം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ച് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു​​​കൊ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​വ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​ക​​​​ളാ​​​​യ 32 പേ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​ണെ​​​​ന്നു കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.