സിംബാബ്‌വേ : എംനൻഗാഗ്വയുടെ വിജയം ചോദ്യംചെയ്ത് എംഡിസി
സിംബാബ്‌വേ : എംനൻഗാഗ്വയുടെ വിജയം ചോദ്യംചെയ്ത് എംഡിസി
Saturday, August 4, 2018 12:42 AM IST
ഹ​​​രാ​​​രെ: സിം​​​ബാ​​​ബ്‌​​​വേ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സാ​​​നു പി​​​ഫ് പാ​​​ർ​​​ട്ടി​​​യു​​​ടെ എ​​​മേ​​​ഴ്സ​​​ൺ എം​​​ന​​​ൻ​​​ഗാ​​ഗ്വ​​യു​​ടെ വി​​ജ​​യം അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നു പ്ര​​തി​​പ​​ക്ഷ എം​​ഡി​​സി. എം​​ന​​ൻ​​ഗാ​​ഗ്വ​​യ്ക്ക് 50.8 ശ​​ത​​മാ​​നം വോ​​ട്ടും എ​​തി​​രാ​​ളി എം​​ഡി​​സി​​യി​​ലെ നെ​​ൽ​​സ​​ൺ ചാ​​മി​​സ​​യ്ക്ക് 44.3 ശ​​ത​​മാ​​നം വോ​​ട്ടും കി​​ട്ടി. ഫ​​ലം പ​​രി​​ശോ​​ധി​​ക്കാ​​നും ത​​ങ്ങ​​ളു​​ടെ പ​​ക്ക​​ലു​​ള്ള ക​​ണ​​ക്കു​​മാ​​യി ഒ​​ത്തു​​നോ​​ക്കാ​​നും ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ന്ന് ചാ​​മി​​സ ആ​​രോ​​പി​​ച്ചു.

ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ജ​​ന​​വി​​ധി അ​​ട്ടി​​മ​​റി​​ച്ചെ​​ന്നു കു​​റ്റ​​പ്പെ​​ടു​​ത്തി​​യ എം​​ഡി​​സി നി​​യ​​മ​​പ​​ര​​മാ​​യി മു​​ന്നോ​​ട്ടു നീ​​ങ്ങു​​മെ​​ന്നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.​​ ത​​ല​​സ്ഥാ​​ന​​മാ​​യ ഹ​​രാ​​രെ​​യി​​ലെ വോ​​ട്ടി​​ൽ 70ശ​​ത​​മാ​​നം എം​​ഡി​​സി​​ക്കു കി​​ട്ടി. ഇ​​ന്ന​​ലെ ഹ​​രാ​​രെ​​യി​​ലെ ബ്രോ​​ണ്ടി ഹോ​​ട്ട​​ലി​​ൽ ചാ​​മി​​സ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പോ​​ലീ​​സ് ക​​ട​​ന്നു​​ക​​യ​​റി അ​​തി​​ക്ര​​മം ന​​ട​​ത്തി​​യ​​ത് വി​​വാ​​ദ​​മാ​​യി. പ​​ത്ര​​സ്വാ​​ത​​ന്ത്ര്യം മാ​​നി​​ക്കു​​മെ​​ന്നും എ​​ല്ലാ​​വ​​ർ​​ക്കും അ​​ഭി​​പ്രാ​​യം പ​​റ​​യാ​​ൻ സിം​​ബാ​​ബ്‌​​വേ​​യി​​ൽ സ്വാ​​ത​​ന്ത്ര്യ​​മു​​ണ്ടെ​​ന്നും പ്ര​​സി​​ഡ​​ന്‍റ് എം​​ന​​ൻ​​ഗാ​​ഗ്വ പി​​ന്നീ​​ടു പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.


തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. സാ​​​നു പി​​​ഫ് തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പ​​​ട്ടാ​​​ള​​​ത്തെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു നേ​​​രി​​​ട്ട​​​ത്. ഇ​​തി​​ന​​കം ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യു​​​ണ്ടാ​​​യി.

ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​യി​​​രു​​​ന്ന റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ​​​യെ ന​​​വം​​​ബ​​​റി​​​ൽ സൈ​​​ന്യം നി​​​ർ​​​ബ​​​ന്ധി​​​ച്ച് രാ​​​ജി​​​വ​​​യ്പിച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തി​​യ​​ത്.37​​വ​​ർ​​ഷം ഉ​​രു​​ക്കു​​മു​​ഷ്ടി ഉ​​പ​​യോ​​ഗി​​ച്ചു ഭ​​ര​​ണം ന​​ട​​ത്തി​​യ മു​​ഗാ​​ബെ​​യു​​ടെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ധാ​​വി​​യാ​​യി​​രു​​ന്നു എം​​ന​​ൻ​​ഗാ​​ഗ്വ. വി​​​ജ​​​യ​​​ത്തി​​​ൽ താ​​​ൻ വി​​​ന​​​യാ​​​ന്വി​​​ത​​​നാ​​​ണെ​​​ന്നും ജ​​​നം രാ​​​ജ്യ​​​ത്തി​​​ന്‍റെ ഐ​​​ക്യം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.