കാനഡയിൽ വെടിവയ്പ്പിൽ നാലു മരണം
കാനഡയിൽ വെടിവയ്പ്പിൽ നാലു മരണം
Saturday, August 11, 2018 12:37 AM IST
ടൊ​​​റ​​​ന്‍റോ: കി​​​ഴ​​​ക്ക​​​ൻ കാ​​​ന​​​ഡ​​​യി​​​ൽ വെ​​​ടി​​​വ​​​യ്പ്പി​​​ൽ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ അ​​​ട​​​ക്കം നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ന്യൂ ​​​ബ്ര​​​ൺ​​​സ്‌​​​വി​​​ക് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഫ്രെ​​​ഡ​​​റി​​​ക്ട​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഒ​​​രാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു​​​വെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

തോ​​​ക്കു​​​പ​​​യോ​​​ഗ​​​ത്തി​​​ന് ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് കാ​​​ന​​​ഡ. എ​​​ന്നാ​​​ൽ അ​​​ടു​​​ത്തി​​​ടെ വെ​​​ടി​​​വ​​​യ്പ്പു സം​​​ഭ​​​വ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. 2014ൽ ​​​ഫ്രെ​​​ഡ​​​റി​​​ക്ട​​​ണി​​​ന് അ​​​ടു​​​ത്തു​​​ള്ള മോ​​​ൺ​​​ക്ട​​​ണി​​​ൽ മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​ർ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചി​​​രു​​​ന്നു.


ഫ്രെ​​​ഡ​​​റി​​​ക്ട​​​ൻ വെ​​​ടി​​​വ​​​യ്പ്പി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ ക​​​ടു​​​ത്ത ദുഃ​​​ഖം അ​​​റി​​​യി​​​ച്ചു.

കാ​​​ഡ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ടൊ​​​റ​​​ന്‍റോ​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം 241 വെ​​​ടി​​​വ​​​യ്പ്പു സം​​​ഭ​​​വ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ 30 പേ​​​ർ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.