ഗസ്നി നഗരം പിടിക്കാൻ താലിബാൻ ശ്രമം; 16 മരണം
Saturday, August 11, 2018 12:37 AM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ഗ​​സ്നി ന​​ഗ​​രം പി​​ടി​​ക്കാ​​നെ​​ത്തി​​യ താ​​ലി​​ബാ​​ൻ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന തു​​ര​​ത്തി. 16 അ​​ഫ്ഗാ​​ൻ പോ​​ലീ​​സു​​കാ​​രും നി​​ര​​വ​​ധി ഭീ​​ക​​ര​​രും കൊ​​ല്ല​​പ്പെ​​ട്ടു. കാ​​ബൂ​​ളി​​ൽ​​നി​​ന്ന് 120 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ഗ​​സ്നി​​യി​​ലേ​​ക്ക് വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണ് ഭീ​​ക​​ര​​ർ ഇ​​ര​​ച്ചു​​ക​​യ​​റി​​യ​​ത്. തു​​ട​​ർ​​ന്ന് ഭീ​​ക​​ര​​രും സു​​ര​​ക്ഷാ​​സൈ​​നി​​ക​​രും ത​​മ്മി​​ൽ ന​​ട​​ന്ന തോ​​ക്കു​​യു​​ദ്ധം മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ടു.


ഗ​​സ്നി​​യു​​ടെ ത​​ന്ത്ര​​പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ന്നും 140 സൈ​​നി​​ക​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്നും താ​​ലി​​ബാ​​ൻ വ​​ക്താ​​വ് സ​​ബീ​​ബു​​ള്ള മു​​ജാ​​ഹി​​ദ് അ​​വ​​കാ​​ശ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.