മെലാനിയ ട്രംപിന്‍റെ മാതാപിതാക്കൾക്ക് യുഎസ് പൗരത്വം
മെലാനിയ ട്രംപിന്‍റെ   മാതാപിതാക്കൾക്ക് യുഎസ് പൗരത്വം
Saturday, August 11, 2018 12:37 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഭാ​​​ര്യ മെ​​​ലാ​​​നി​​​യ​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വം നേ​​​ടി​​​യ​​​ത് ട്രം​​​പ് നി​​​ശി​​​ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്ന വീ​​​സ ന​​​യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി. സ്ലൊ​​​വേ​​​നി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി​​​ക്ത​​​ർ - അ​​​മാ​​​ലി​​​യ ക്നാ​​​വ്സ് ദ​​​ന്പ​​​തി​​​ക​​​ൾ വ്യാ​​​ഴാ​​​ഴ്ച ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ കോ​​​ട​​​തി​​​ക്കു മു​​​ന്പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്താ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വം നേ​​​ടി​​​യ​​​ത്.

മെ​​​ലാ​​​നി​​​യ സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്ത ഗ്രീ​​​ൻ​​​കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ദ​​​ന്പ​​​തി​​​ക​​​ൾ ഇ​​​തു​​​വ​​​രെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ത്. ചെ​​​യി​​​ൻ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ എ​​​ന്ന് ട്രം​​​പ് ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന കു​​​ടും​​​ബാ​​​ധി​​​ഷ്ഠി​​​ത വീ​​​സ ന​​​യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​വ​​​ർ പൗ​​​ര​​​ത്വം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ത്വം നേ​​​ടി​​​യ ഒ​​​രാ​​​ൾ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​ക്കൂ​​​ടി കൊ​​​ണ്ടു​​​വ​​​ന്ന് പൗ​​​ര​​​ന്മാ​​​രാ​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യാ​​​ണി​​​ത്.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മോ​​​ശം വീ​​​സ ന​​​യ​​​മാ​​​ണി​​​തെ​​​ന്നും അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ട്രം​​​പ് നി​​​ര​​​വ​​​ധി​ പ്രാ​​വ​​ശ്യം പ​​​ര​​​സ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​താ​​ണ്.

മെ​​​ലാ​​​നി​​​യ മോ​​​ഡ​​​ലിം​​​ഗി​​​നു​​​വേ​​​ണ്ടി 2001ൽ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തു​​​ക​​​യും 2006ൽ ​​​പൗ​​​ര​​​ത്വം നേ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.