ആയുധഡിപ്പോയിൽ സ്ഫോടനം; സിറിയയിൽ 39 മരണം
ആയുധഡിപ്പോയിൽ സ്ഫോടനം; സിറിയയിൽ 39 മരണം
Monday, August 13, 2018 12:51 AM IST
ഡ​​മാ​​സ്ക​​സ്: സി​​റി​​യ​​യി​​ലെ ഇ​​ഡ്‌​​ലി​​ബ് പ്ര​​വി​​ശ്യ​​യി​​ലെ സ​​ർ​​മ​​ദാ പ​​ട്ട​​ണ​​ത്തി​​ലെ ആ​​യു​​ധഡി​​പ്പോ​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ 12 കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 39 സി​​വി​​ലി​​യ​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു ആ​​യു​​ധ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ര​​ന്‍റെ വ​​ക കെ​​ട്ടി​​ട​​മാ​​ണു ത​​ക​​ർ​​ന്ന​​തെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. വി​​മ​​ത​​ർ​​ക്ക് സ്വാ​​ധീ​​ന​​മു​​ള്ള മേ​​ഖ​​ല​​യാ​​ണ് ഇ​​ഡ്‌​​ലി​​ബ്.

സ്ഫോ​​ട​​ന​​ത്തി​​ൽ ര​​ണ്ടു കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ന്നു. നി​​ര​​വ​​ധിപ്പേരെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ടെ​​ന്നു ബ്രി​​ട്ട​​ൻ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി പ​​റ​​ഞ്ഞു. ഇ​​വ​​ർ​​ക്കുവേ​​ണ്ടി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്. കെ​​ട്ടി​​ടാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ​​നി​​ന്ന് അ​​ഞ്ചു​​പേ​​രെ ജീ​​വ​​നോ​​ടെ പു​​റ​​ത്തെ​​ടു​​ത്തു.


സി​​റി​​യ​​യി​​ൽ വി​​മ​​ത​​രു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള മി​​ക്ക​​വാ​​റും പ്ര​​ദേ​​ശ​​ങ്ങ​​ൾ റ​​ഷ്യ​​ൻ സ​​ഹാ​​യ​​ത്തോ​​ടെ സി​​റി​​യ​​ൻ സേ​​ന തി​​രി​​ച്ചു​​പി​​ടി​​ച്ചു. അ​​ടു​​ത്ത​​ ല​​ക്ഷ്യം ഇ​​ഡ്‌​​ലി​​ബാ​​യി​​രി​​ക്കു​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ബ​​ഷാ​​ർ അ​​ൽ അ​​സാ​​ദ് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഈ ​​പ്ര​​വി​​ശ്യ​​യി​​ലെ 25 ല​​ക്ഷം ജ​​ന​​ങ്ങ​​ളി​​ൽ ഒ​​ട്ടേ​​റെ​​പ്പേ​​ർ പ​​ലാ​​യ​​നം ചെ​​യ്തു. 2011ൽ ​​ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധം ആ​​രം​​ഭി​​ച്ച​​ശേ​​ഷം സി​​റി‍യ​​യി​​ൽ ഇ​​തു​​വ​​രെ മൂ​​ന്ന​​ര​​ല​​ക്ഷം പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നാ​​ണു ക​​ണ​​ക്ക്. ല​​ക്ഷ​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.