നൊബേൽ ജേതാവ് വി.എസ്. നയ്പോൾ അന്തരിച്ചു
നൊബേൽ ജേതാവ് വി.എസ്. നയ്പോൾ അന്തരിച്ചു
Monday, August 13, 2018 12:51 AM IST
ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ​​​​ൻ​​​​ വം​​​​ശ​​​​ജ​​​​നും നൊ​​​​ബേ​​​​ൽ​​ പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​വു​​​​മാ​​​​യ വി​​​​ഖ്യാ​​​​ത ​​സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ൻ വി.​​​​എ​​​​സ്. ന​​​​യ്പോൾ(85) അ​​​​ന്ത​​​​രി​​​​ച്ചു. ല​​​​ണ്ട​​​​നി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യ​​​​മെ​​​​ന്നു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. കോ​​​​ള​​​​നി​​​​വ​​​​ത്ക​​​​ര​​​​ണം, മ​​​​തം, രാ​​​​ഷ്‌​​​​ട്രീ​​​​യം എ​​​​ന്നി​​​​വ​​​​യെ ആ​​​​ക്ഷേ​​​​പ​​​​ഹാ​​​​സ്യ​​​​ത്തി​​​​ലൂ​​​​ടെ വി​​​​വ​​​​രി​​​​ച്ച നയ്പോ ളി​​​​നു മാ​​​​ൻ ബു​​​​ക്ക​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ട്ടേ​​​​റെ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് ദ്വീ​​​​പ് സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ട്രി​​​​നി​​​​ഡാഡി​​​​ൽ 1932 ഓ​​​​ഗ​​​​സ്റ്റ് 17 നാ​​​​ണു വി​​​​ദ്യാ​​​​ധ​​​​ർ സു​​ര​​​​ജാ​​​​പ്ര​​​​സാ​​​​ദ് ന​​​​യ്പോൾ എ​​​​ന്ന വി.​​​​എ​​​​സ്. ന​​​​യ്പോളി​​​​ന്‍റെ ജ​​​​ന​​​​നം. ക​​​​ടു​​​​ത്ത ദാ​​​​രി​​ദ്ര്യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ബാ​​​​ല്യം. ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി പ​​​​തി​​​​നെ​​​​ട്ടാം വ​​​​യ​​​​സി​​​​ൽ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പോ​​​​ടെ ല​​​​ണ്ട​​​​നി​​​​ലെ ഓ​​​​ക്സ്ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ​​​​ത്തി. ഓ​​​​ക്സ്ഫ​​​​ഡി​​​​ലെ പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്താ​​​​ണ് ആ​​​​ദ്യ നോ​​​​വ​​​​ൽ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. പക്ഷെ അ​​​​തു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചില്ല. 1954 ൽ ​​​​പ​​​​ഠ​​​​നം​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ല​​​​ണ്ട​​​​നി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ പോർട്രെയ്റ്റ് ഗാ​​​​ല​​​​റി​​​​യി​​​​ൽ കാ​​​​റ്റ​​​​ലോ​​​​ഗ​​​​റാ​​​​യി. പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി ല​​​​ണ്ട​​​​നി​​​​ലെ​​​​ത്തി​​​​യ ന​​​​യ്പോൾ ജീ​​​​വി​​​​താ​​​​വ​​​​സാ​​​​നം​​​​വ​​​​രെ അ​​​​വി​​​​ടെ തു​​​​ട​​​​ർ​​​​ന്നു. 1955 ൽ ​​​​പാ​​​​ട്രി​​​​ക് ആ​​​​ൻ ഹെ​​​​യ്‌​​​​ലി​​​​നെയും ഇ​​​​വ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ശേ​​​​ഷം പാ​​​​ക് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​ദി​​​​റ ഖാ​​​​ൻ ആ​​​​ൽ​​​​വി​​​​യെയും വിവാഹം ചെ യ്തു.


1961 ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ എ ​​​​ഹൗ​​​​സ് ഫോ​​​​ർ മി​​​​സ്റ്റ​​​​ർ ബി​​​​ശ്വാ​​​​സ് ആ​​​​ണ് ഏ​​​​റ്റ​​​​വും ശ്ര​​​​ദ്ധേ​​​​യ​​​​ര​​​​ച​​​​ന. ട്രി​​​​നി​​​​ഡാ​​​​ഡ് ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ പ​​​​ത്ര​​​​ത്തി​​​​ലെ റി​​​​പ്പോ​​​​ർ​​​​ട്ട​​​​റാ​​​​യി​​​​രു​​​​ന്ന അ​​​​ച്ഛ​​​​നെ മാ​​​​തൃ​​​​ക​​​​യാ​​​​ക്കി​​​​യാ​​​​ണു ഇതിലെ പ്ര​​​​ധാ​​​​ന​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ത്തെ ര​​​​ചി​​​​ച്ച​​​​ത്. 1971 ൽ ​​​​ഇ​​​​ൻ എ ​​​​ഫ്രീ സ്റ്റേ​​​​റ്റ് എ​​​​ന്ന ഗ്ര​​​​ന്ഥ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു ബു​​​​ക്ക​​​​ർ​​​​പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​. ഇ​​​​ന്ത്യ എ ​​​​വൂ​​​​ണ്ട​​​​ഡ് സി​​​​വി​​​​ലൈ​​​​സേ​​​​ഷ​​​​ൻ, ആ​​​​ൻ എ​​​​രി​​​​യ ഓ​​​​ഫ് ഡാ​​​​ർ​​​​ക്ക്നെ​​​​സ്, ഇ​​​​ന്ത്യ എ​​​​ മി​​​​ല്യ​​​​ൺ മ്യൂട്ടി ണീസ് നൗ, എ ​​​​ബെ​​​​ൻ​​​​ഡ് ഇ​​​​ൻ ​​​​ദ റി​​​​വ​​​​ർ, എ ​​​​വേ ഇ​​​​ൻ​​​​ ദ വേ​​​​ൾ​​​​ഡ്, ഹാ​​​​ഫ് എ ​​​​ലൈ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ​​​​യാ​​​​ണു മറ്റുപ്രധാനര​​​​ച​​​​ന​​​​ക​​​​ൾ.

മുൻ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ടോ​​​​ണി ബ്ലെ​​​​യ​​​​റെ ക​​​​ട​​​​ൽ​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​ര​​​​ൻ എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​തു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ട്ടേ​​​​റെ വി​​​​വാ​​​​ദ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​നം ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തി​​​​യ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ​​​​കൂ​​​​ടി​​​​യാ​​ണു ന​​​​യ്പോ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.