ഭാര്യയോടു പ്രതികാരംചെയ്യാൻ വിമാനം വീട്ടിൽ ഇടിച്ചിറക്കി
ഭാര്യയോടു പ്രതികാരംചെയ്യാൻ വിമാനം വീട്ടിൽ ഇടിച്ചിറക്കി
Wednesday, August 15, 2018 12:36 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഭാ​​​ര്യ​​​യു​​​മാ​​​യി വ​​​ഴ​​​ക്കി​​​ട്ട പൈ​​ല​​റ്റ് വി​​​മാ​​​നം പ​​​റ​​​ത്തി വീ​​​ട്ടി​​​ൽ ഇ​​​ടി​​​ച്ചി​​​റ​​​ക്കി. ഭ​​​ർ​​​ത്താ​​​വു മ​​​രി​​​ച്ചു. വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഭാ​​​ര്യ​​​യും കു​​​ഞ്ഞും ര​​​ക്ഷ​​​പ്പെ​​​ട്ടു. യു​​​എ​​​സി​​​ലെ യൂ​​​ട്ടാ​​​യി​​​ലാ​​​ണു സം​​​ഭ​​​വം. നാ​​​ല്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാ​​​യ ഡ്യു​​​വേ​​​ൻ യൗ​​​ദ് ആ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​യാ​​​ൾ കൂ​​​ടെ​​​ക്കൂ​​​ടെ ഭാ​​​ര്യ​​​യു​​​മാ​​​യി വ​​​ഴ​​​ക്കി​​​ടാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച ദ​​​ന്പ​​​തി​​​ക​​​ൾ വീ​​​ടി​​​നു പുറത്തുവ​​​ച്ചു വ​​​ഴ​​​ക്കി​​​ട്ടു. ഭ​​​ർ​​​ത്താ​​​വ് ഭാ​​​ര്യ​​​യെ മ​​​ർ​​​ദി​​​ച്ചു. ക​​​ണ്ടു​​​നി​​​ന്ന​​​വ​​​ർ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സെ​​​ത്തി യൗ​​​ദി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. രാ​​​ത്രി ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യ്ക്കാ​​​ണ് ഇ​​​ര​​​ട്ട എ​​​ൻ​​​ജി​​​നു​​​ള്ള സെ​​​സ്ന 525 ചെ​​​റു​​​വി​​​മാ​​​നം പേ​​​സ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലെ വീ​​​ട്ടി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചി​​​റ​​​ക്കി​​​യ​​​ത്. വൈ​​​ദ്യു​​​തി ലൈ​​​നു​​​ക​​​ളും അ​​​യ​​​ൽ​​​വീ​​​ടു​​​ക​​​ളും ക​​​ഷ്ടി​​​ച്ച് ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് സ്വ​​​ന്തം വീ​​​ട്ടി​​​ൽ​​​ത്ത​​ന്നെ വി​​​മാ​​​നം ഇ​​​ടി​​​ച്ചി​​​റ​​​ക്കി​​​യ​​​ത്.


ഇ​​​രു​​​നി​​​ല വീ​​​ടി​​ന്‍റെ ഒ​​രു​​ഭാ​​ഗം ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു. ഭാ​​​ഗ്യ​​​ത്തി​​​ന് ഭാ​​​ര്യ​​​ക്കും കു​​​ഞ്ഞി​​​നും അ​​​പ​​​ക​​​ട​​​മൊ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ല്ല. കു​​​ഞ്ഞ് ഇ​​​യാ​​​ളു​​​ടേ​​​ത് ത​​​ന്നെ​​​യാ​​​ണോ​​​യെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്ന വി​​​മാ​​​നം യൗ​​​ദി​​​നു ജോ​​​ലി ന​​​ല്കി​​​യി​​​രു​​​ന്ന​​​യാ​​​ളു​​​ടേ​​​താ​​​ണെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. നാ​​​ലു ല​​​ക്ഷം ഡോ​​​ള​​​ർ വി​​​ല​​​യു​​​ള്ള 2700 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള വീ​​​ടാ​​​ണു ന​​​ശി​​​ച്ച​​​ത്.
ഗാ​​​ർ​​​ഹി​​​ക​​​പീ​​​ഡ​​​ന​​​ത്തി​​​ന് ഏ​​​പ്രി​​​ലി​​​ലും യൗ​​​ദ് അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

യു​​​എ​​​സി​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​മാ​​​ണി​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച സി​​​യാ​​​റ്റി​​​ലി​​​ലെ ട​​​കോ​​​മ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രാ​​​ൾ വി​​​മാ​​​നം മോ​​​ഷ്ടി​​​ച്ചു പ​​​റ​​​ത്തു​​​ക​​​യും വൈ​​​കാ​​​തെ ത​​​ക​​​ർ​​​ന്നു​​​വീ​​​ണു മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.