ബ്രീട്ടീഷ് പാർലമെന്‍റിനു സമീപം വീണ്ടും ഭീകരാക്രമണം; അക്രമി പിടിയിൽ
ബ്രീട്ടീഷ് പാർലമെന്‍റിനു സമീപം വീണ്ടും ഭീകരാക്രമണം; അക്രമി പിടിയിൽ
Wednesday, August 15, 2018 12:36 AM IST
ല​​ണ്ട​​ൻ: ബ്രി​​ട്ടീ​​ഷ് പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​നു സ​​മീ​​പം വീ​​ണ്ടും ഭീ​​ക​​രാ​​ക്ര​​മ​​ണം. അ​​തി​​വേ​​ഗ​​ത്തി​​ൽ കാ​​ർ ഓ​​ടി​​ച്ച് പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ന​​ടു​​ത്തേ​​ക്കു വ​​ന്ന അ​​ക്ര​​മി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു.​​ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രു വ​​നി​​ത​​യു​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സൈ​​ക്കി​​ൾ യാ​​ത്ര​​ക്കാ​​രെ​​യും കാ​​ൽ ന​​ട​​ക്കാ​​രെ​​യും ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ച്ചു​​കൊ​​ണ്ട് അ​​തി​​വേ​​ഗ​​ത്തി​​ൽ പാ​​ഞ്ഞ കാ​​ർ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ന്‍റെ സ​​മീ​​പ​​ത്തു സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള സു​​ര​​ക്ഷാ​​വേ​​ലി​​യി​​ൽ ത​​ട്ടി നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മെ​​ന്ന നി​​ല​​യി​​ലാ​​ണ് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തെ​​ന്ന് മെ​​ട്രോ​​പ്പൊ​​ലി​​റ്റ​​ൻ അ​​സി​​സ്റ്റ​​ന്‍റ് പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ നീ​​ൽ ബ​​സു പ​​റ​​ഞ്ഞു. മി​​ഡ്‌​​ല​​ൻ​​ഡ്സ് സ്വ​​ദേ​​ശി​​യാ​​യ അ​​ക്ര​​മി​​യെ ചോ​​ദ്യം ചെ​​യ്തു​​വ​​രി​​ക​​യാ​​ണെ​​ന്നും എ​​ന്നാ​​ൽ ഇ​​യാ​​ൾ‌ പോ​​ലീ​​സു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ ബ​​സു പ​​റ​​ഞ്ഞു

യു​​വാ​​വാ​​യ അ​​ക്ര​​മി ഓ​​ടി​​ച്ചി​​രു​​ന്ന കാ​​റി​​ൽ മ​​റ്റാ​​രു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ആ​​യു​​ധ​​ങ്ങ​​ളും കാ​​ണ​​പ്പെ​​ട്ടി​​ല്ല. രാ​​വി​​ലെ തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ത്തു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മി​​ൽ​​ബാ​​ങ്ക്,പാ​​ർ​​ല​​മെ​​ന്‍റ് സ്ക്വ​​യ​​ർ, വി​​ക്ടോ​​റി​​യ ട​​വ​​ർ ഗാ​​ർ​​ഡ​​ൻ​​സ് എ​​ന്നി​​വ​​യ്ക്കു സ​​മീ​​പ​​മു​​ള്ള തെ​​രു​​വു​​ക​​ൾ അ​​ട​​ച്ചു. പ്ര​​ദേ​​ശ​​ത്തു വ​​ൻ പോ​​ലീ​​സ് സ​​ന്നാ​​ഹം ഏ​​ർ​​പ്പെ​​ടു​​ത്തി.


സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ യോ​​ഗം വി​​ളി​​ക്കു​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​അ​​റി​​യി​​ച്ചു. ല​​ണ്ട​​നി​​ലെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തെ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് അ​​പ​​ല​​പി​​ച്ചു. വീ​​ണ്ടും ഭീ​​ക​​രാ​​ക്ര​​മ​​ണം. ഭ്രാ​​ന്തു പി​​ടി​​ച്ച ഈ ​​മൃ​​ഗ​​ങ്ങ​​ളെ ശ​​രി​​ക്കു കൈ​​കാ​​ര്യം ചെ​​യ്യ​​ണം- ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു.

2017 മാ​​ർ​​ച്ചി​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​നു സ​​മീ​​പം ഉ​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബ്രി​​ട്ട​​നി​​ൽ അ​​തീ​​വ ജാ​​ഗ്ര​​ത പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. മേ​​യി​​ൽ മാ​​ഞ്ച​​സ്റ്റ​​റി​​ലെ സം​​ഗീ​​ത​​ക്ക​​ച്ചേ​​രി​​ക്കി​​ടെ​​യു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 23 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ജൂ​​ണി​​ൽ ല​​ണ്ട​​ൻ പാ​​ല​​ത്തി​​നു സ​​മീ​​പം മൂ​​ന്നു ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ എ​​ട്ടു​​പേ​​ർ മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.