ചെലവു കൂടുതൽ; യുഎസ് സൈനിക പരേഡ് നീട്ടിവച്ചു
ചെലവു കൂടുതൽ; യുഎസ്  സൈനിക പരേഡ് നീട്ടിവച്ചു
Saturday, August 18, 2018 12:14 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ന​​​വം​​​ബ​​​ർ പ​​​ത്തി​​​നു ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ച യു​​​എ​​​സ് സൈ​​​നി​​​ക പ​​​രേ​​​ഡ് മാ​​​റ്റി​​​വ​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഫ്രാ​​​ൻ​​​സി​​​ലെ ബാ​​​സ്റ്റീ​​​ൽ ദി​​​ന പ​​​രേ​​​ഡ് ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രേ​​​ഡ് വേ​​​ണ​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് നി​​​ശ്ച​​​യി​​​ച്ച​​​ത്. ഇ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് ന​​​വം​​​ബ​​​ർ പ​​​ത്തി​​​നു പ​​​രേ​​​ഡ് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, പ​​​രേ​​​ഡി​​​ന് ഒ​​​ന്പ​​​തു​​​കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പ​​​രേ​​​ഡ് ഈ ​​​വ​​​ർ​​​ഷം വേ​​​ണ്ടെ​​​ന്നു നി​​​ശ്ച​​​യി​​​ച്ച​​​ത്. വ​​​ൻ​​​തു​​​ക ചെ​​​ല​​​വി​​​ട്ടു പ​​​രേ​​​ഡ് ന​​​ട​​​ത്തു​​​ന്ന​​​ത് ധൂ​​​ർ​​​ത്താ​​​ണെ​​​ന്നു വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്നു. 2019ൽ ​​​പ​​​രേ​​​ഡ് ന​​​ട​​​ത്താ​​​നാ​​​വു​​​മോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ വ​​​ക്താ​​​വ് കേ​​​ണ​​​ൽ റോ​​​ബ​​​ർ​​​ട്ട് മാ​​​നിം​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.