പോംപിയോ പാക്കിസ്ഥാനിലേക്ക്
പോംപിയോ പാക്കിസ്ഥാനിലേക്ക്
Monday, August 20, 2018 12:35 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ അ​​ടു​​ത്ത​​മാ​​സം ആ​​ദ്യം പാ​​ക്കി​​സ്ഥാ​​ൻ സ​​ന്ദ​​ർ​​ശി​​ക്കും. ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​നു​​മാ​​യി അ​​ദ്ദേ​​ഹം ച​​ർ​​ച്ച ന​​ട​​ത്തും.

ഇ​​മ്രാ​​ൻ അ​​ധി​​കാ​​ര​​മേ​​റ്റ​​ശേ​​ഷം പാ​​ക്കി​​സ്ഥാ​​നി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്ന ആ​​ദ്യ​​ത്തെ പ്ര​​മു​​ഖ വി​​ദേ​​ശ​​ന​​യ​​ത​​ന്ത്ര​​ജ്ഞ​​നാ​​യി​​രി​​ക്കും പോം​​പി​​യോ​​യെ​​ന്നു ഡോ​​ൺ പ​​ത്രം റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.