ന്യൂസിലൻഡ് മന്ത്രി സൈക്കിളിലെത്തി പ്രസവിച്ചു
ന്യൂസിലൻഡ് മന്ത്രി സൈക്കിളിലെത്തി പ്രസവിച്ചു
Monday, August 20, 2018 12:35 AM IST
വെ​​ല്ലിം​​ഗ്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​ൽ പൂ​​ർ​​ണ​​ഗ​​ർ​​ഭി​​ണി​​യാ​​യ വ​​നി​​താ മ​​ന്ത്രി പ്ര​​സ​​വ​​ശു​​ശ്രൂ​​ഷ​​യ്ക്കാ​​യി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​ത് സൈ​​ക്കി​​ളി​​ൽ. ഇ​​വി​​ടെ എ​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ ആ​​ദ്യ കു​​ഞ്ഞി​​നു ജ​ന്മ​വും ന​​ൽ​​കി. ന്യൂ​​സി​​ല​​ൻ​​ഡി​​ലെ വ​​നി​​താ​​ക്ഷേ​​മ​​മ​​ന്ത്രി ജൂ​​ലി ആ​​ൻ ജെ​​ന്‍റ​​റാ​​ണ് (38) പ്ര​​സ​​വ​​ത്തി​​നാ​​യി സൈ​​ക്കി​​ളി​​ലെ​​ത്തി ലോ​​ക​​ത്തെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി​​യ​​ത്.

ഗ്രീ​ൻ പാ​ർ​ട്ടി​ക്കാ​രി​യാ​യ ജൂ​ലി​യും പ​ങ്കാ​ളി​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു സൈ​ക്കി​ളി​ൽ തി​രി​ച്ച​ത്. കാ​റി​ൽ മ​തി​യാ​യ സ്ഥ​ല​മി​ല്ലെ​ന്നാ​യി​രു​ന്നു സൈ​ക്കി​ൾ യാ​ത്ര​യ്ക്കു മ​ന്ത്രി കാ​ര​ണം പ​റ​ഞ്ഞ​ത്. ഓ​ക്‌​ല​ൻ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​യ സി​റ്റി ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ​വ​ശു​ശ്രൂ​ഷ ന​ട​ന്ന​ത്. കു​ന്നു​ക​ളും ഇ​റ​ക്ക​ങ്ങ​ളും ഉ​ള്ള വ​ഴി​യി​ലൂ​ടെ​യാ​യി​രു​ന്നു 42 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​യ മ​ന്ത്രി​യു​ടേ​യും പ​ങ്കാ​ളി​യു​ടെ​യും യാ​ത്ര. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു. സൈ​ക്കി​ൾ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​യാ​ളാ​ണ് മ​ന്ത്രി ജൂ​ലി. അ​​ടു​​ത്തി​​ടെ ന്യൂ​​സി​​ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സീ​​ന്ത ആ​​ർ​​ഡേ​​ണും കു​​ഞ്ഞി​​ന് ജ​ന്മം ​ന​​ൽ​​കി വാ​​ർ​​ത്ത​​ക​​ളി​​ൽ ഇ​​ടം നേ​​ടി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.