എച്ച്എല്‍എല്‍ ലൈഫ്കെയറിന് 14 % വളര്‍ച്ച, 2.33 കോടി ലാഭവീതം നല്‍കി
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലയിലുള്ള മിനി രത്ന കമ്പനിയായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരിന് 2.33 കോടി രൂപ ലാഭവിഹിതം നല്‍കി. 2011-12 വര്‍ഷത്തെ ഈ ലാഭവിഹിതം കമ്പനിയുടെ മൂലധനത്തിന്റെ 15 ശതമാനം വരും. എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ എം. അയ്യപ്പന്‍ ഈ തുകയ്ക്കുള്ള ചെക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദിന് കൈമാറി.


ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പു സെക്രട്ടറി പി.കെ. പ്രധാനും പങ്കെടുത്തു. 2011-12 സാമ്പത്തിക വര്‍ഷം എച്ച് എല്‍ എല്ലിന്റെ ഇടപാടുകള്‍ 1112 കോടി രൂപയായിരുന്നു. തൊട്ടു മുമ്പത്തെ വര്‍ഷത്തേതിലും 14 ശതമാനം വളര്‍ച്ചയാണിത്.