ഡല്‍ഹി- മുംബൈ റൂട്ടില്‍ ഒരുമണിക്കൂര്‍ ഇടവിട്ട് എയര്‍ഇന്ത്യ
മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ ഡല്‍ഹി-മുംബൈ റൂട്ടില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് വിമാന സര്‍വീസ് എയര്‍ ഇന്ത്യ ആരംഭിച്ചു. രാവിലെ ആറുമുതല്‍ രാത്രി 11 വരെയാണ് മണിക്കൂര്‍ സര്‍വീസ്. 18 സര്‍വീസുകള്‍ ഒരുദിവസമുണ്ട്. എയര്‍ബസ് എ-320 എസ്, എ 321 എസ് വിമാനങ്ങളാണു സര്‍വീസ് നടത്തുന്നത്.