സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നു ഡോ. സുബ്ബറാവു
സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നു  ഡോ. സുബ്ബറാവു
Sunday, November 18, 2012 9:49 PM IST
മുംബൈ: രാജ്യത്തെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത ചോര്‍ന്നുപോയതായും അവയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ പ്രഫഷണലിസം ഉടന്‍ ആവിഷ്കരിക്കണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി. സുബ്ബറാവു ആവശ്യപ്പെട്ടു.

ബാങ്കുകളുടെ ഭരണസംവിധാനത്തിലും പ്രവര്‍ത്തനത്തിലും പ്രഫഷണലിസം വേണമെന്നു പൂനയില്‍ നടന്ന അന്താരാഷ്്ട്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ബാങ്കുകളുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുന്ന ഡയറക്ടര്‍ ബോര്‍ഡിനെ നിയന്ത്രിക്കണം. പകരം സീനിയര്‍ മാനേജ്മെന്റ് തലത്തില്‍ മെച്ചപ്പെട്ട ഭരണം കൊണ്ടുവരണം.

പ്രവര്‍ത്തനം സംബന്ധിച്ച പുനരവലോകനവും പുരോഗതി റിപ്പോര്‍ട്ടുകളുമാണു ബോര്‍ഡുകള്‍ പരിശോധിക്കേണ്ടത്.


ഗ്രാമീണ സഹകരണ ബാങ്കുകളുടെ പങ്കാളിത്തം കഴിഞ്ഞവര്‍ഷം 3.7 ശതമാനത്തിലേക്കു താഴ്ന്നു. 2001 ല്‍ ഇത് 7.2 ശതമാനമായിരുന്നു. ബാങ്കുകളുടെ വിശ്വാസ്യത ചോര്‍ന്നുവെന്നാണ് ഇതു തെളിയിക്കുന്നതെന്നു സുബ്ബറാവു പറഞ്ഞു.

വാണിജ്യ ബാങ്കുകളുമായി മത്സരിച്ചുനില്‍ക്കുന്നതിനു ഏറ്റവും പുതിയ സാങ്കേതികമാര്‍ഗങ്ങള്‍ സഹകരണ ബാങ്കുകളും ആര്‍ജിക്കണം. കേന്ദ്രീകൃത നേതൃസംവിധാനമാണു സഹകരണ ബാങ്കുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഘടകങ്ങളിലൊന്ന്- അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.