Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ദീപാവലി വേളയില്‍ സെന്‍സെക്സിനും നിഫ്റ്റിക്കും കാലിടറി; വില്പനക്കാരുടെ പിടിയിലേക്ക് വിപണി വഴുതുന്നു
Inform Friends Click here for detailed news of all items Print this Page
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ദീപാവലി വേളയിലെ വെടിക്കെട്ടിന്റെ പ്രകമ്പനത്തില്‍ സെന്‍സെക്സിനും നിഫ്റ്റിക്കും കാലിടറി. തുടര്‍ച്ചയായ ആറാം വാരവും മുന്നേറാന്‍ കഴിയാഞ്ഞ ഇന്ത്യന്‍ വിപണി അക്ഷരാര്‍ഥത്തില്‍ വില്പനക്കാരുടെ പിടിയിലേക്ക് വഴുതുകയാണ്. ഏറെ നിര്‍ണായകമായ 18,500 ലെ സപ്പോര്‍ട്ട് സെന്‍സെക്സിനു നഷ്ടപ്പെട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.



വിപണി പക്ഷേ നമ്മുടെ ടാര്‍ജറ്റില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞവാരം വ്യക്തമാക്കിയ 18,251 ലെ താങ്ങ് വില്പന തരംഗത്തിനിടയിലും സൂചികയുടെ രക്ഷയയ്ക്കെത്തി. വാരത്തിന്റെ ആദ്യപകുതിയില്‍ ഉയര്‍ന്ന നിലവാരമായ 18,751 ല്‍ നിന്നുള്ള തിരുത്തലില്‍ സുചിക 18,267 വരെ ഇടിഞ്ഞു. വാരാന്ത്യം വിപണി 18,309.37 ലാണ്.

ഈവാരം സെന്‍സെക്സിനു 18,133 ല്‍ ആദ്യതാങ്ങ്. ഇതു നഷ്ടപ്പെട്ടാല്‍ വിപണി 17,958-17,649 റേഞ്ചിലേക്ക് തിരിയാന്‍ നിര്‍ബന്ധിതമാവും. എന്നാല്‍ അനുകൂല വാര്‍ത്തകള്‍ ഫണ്ടുകളെ ഷോട്ട് കവറിംഗിനു പ്രേരിപ്പിച്ചാല്‍ 18,617-18,926 ല്‍ ശക്തമായ പ്രതിരോധം നിലവിലുണ്ട്.


വിദേശ ഫണ്ടുകളുടെ ഷോട്ട് പൊസിഷനുകളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. തൊട്ട് മുന്‍വാരം 21,67,202 ആയിരുന്നത് 22,32,087 ലേക്ക് ഉയര്‍ന്നു. അതേ സമയം ലോംഗ് പൊസിഷനുകള്‍ അവര്‍ വീണ്ടും കുറച്ച് 11,87,590 ല്‍ നിന്ന് 11,37,640 ആക്കി. ഇതു വിപണിയുടെ ദുര്‍ബലാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ തന്നെ വിപണി അടിയൊഴുക്ക് കൂടുതല്‍ വ്യക്തമാക്കി. 2001 നു ശേഷം ഇതു വരെയുള്ള കാലയളവില്‍ 2007 ല്‍ മാത്രമാണ് വിപണിക്ക് മുഹര്‍ത്ത വ്യാപാരത്തില്‍ കാലിടറിയത്.

അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായി ഇക്കുറി മുഹൂര്‍ത്ത വ്യാപാരത്തില്‍ തളര്‍ന്നത് വരും ദിനങ്ങളില്‍ സ്ഥിതിഗതി കൂടുതല്‍ പരിങ്ങലിലാക്കാം. നാണയപ്പെരുപ്പത്തിലെ മൂന്നേറ്റം, വ്യാവസായിക രംഗത്തെ തളര്‍ച്ച സാമ്പത്തിക മാന്ദ്യം, ഫലപ്രദമല്ലാത്ത 2-ജി ലേലവുമെല്ലാം വിപണിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി.

നിഫ്റ്റി പോയവാരം 5719 -5560 റേഞ്ചിലാണ് സഞ്ചരിച്ചത്. കഴിഞ്ഞവാരം സുചിപ്പിച്ച 5549 ലെ താങ്ങ് കേവലം 11 പോയിന്റ് വ്യത്യാസത്തില്‍ വിപണി നിലനിര്‍ത്തി. ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ സെറ്റില്‍മെന്റിലേക്കുള്ള ദൂരം കുറയുകയാണ്. ഈവാരം നിഫ്റ്റിക്ക് 5516 ലാണ് ആദ്യ സപ്പോര്‍ട്ട്. ഇതു നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്താല്‍ സൂചിക 5458-5357 റേഞ്ചിലേക്ക് തിരിയും. അതേ സമയം മുന്നേറിയാല്‍ 5675-5776 ല്‍ പ്രതിരോധമുണ്ട്.

സാങ്കേതിക വശങ്ങളിലേക്ക് തിരിഞ്ഞാല്‍ ബോംബെ സെന്‍സെക്സിനും നിഫ്റ്റിക്കും 21 ദിവസത്തെയും 50 ദിവസത്തെയും ശരാശരിക്ക് മുകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് വിപണിയില്‍ കരടികള്‍ക്കുള്ള ആധിപത്യം വ്യക്തമാക്കുന്നു.

മുന്‍നിര ഓഹരിയായ ടാറ്റാ മോട്ടേഴ്സിന്റെ നിരക്ക് അഞ്ചരശതമാനം കുറഞ്ഞ് 265 രൂപയായി. ഐടിസി, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ, ഐസിഐസിഐ, ഹീറോ മോട്ടോര്‍കോര്‍പ്പ്, സിപ്ള, ടിസിഎസ്, വിപ്രോ തുടങ്ങിവയും തളര്‍ച്ചയിലായിരുന്നു. എയര്‍ടെല്‍, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ നിരക്ക് ഉയര്‍ന്നു.

അമേരിക്കന്‍ മാര്‍ക്കറ്റും തുടര്‍ച്ചയായ ആറാംവാരത്തില്‍ പിരിമുറുക്കത്തിലാണ്. വില്പന സമ്മര്‍ദത്തിനിടയില്‍ ഡൌ ജോണ്‍സ് സൂചിക 12,588 ലേക്ക് താഴ്ന്നു. സിബിഒഇ വോളാറ്റിലിറ്റി ഇന്‍ഡക്സ് 17ലാണ് നീങ്ങുന്നത്.


ഏ​​​ട്ടി​​​ല​​​പ്പ​​​ടി, പ​​​യ​​​റ്റി​​​ലി​​​പ്പ​​​ടി
എയർ ഇന്ത്യ റാഞ്ചാൻ ടാറ്റാ
ഹൈക്ക് മെസഞ്ചറിന്‍റെ മൊബൈൽ വാലറ്റ് എത്തി
പഴയ നോട്ടുകൾ ജൂലൈ 20 വരെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാം
അധികാരം നഷ്‌‌ടമായി
കു​ടി​ശി​ക തുകയ്​ക്ക് ജി​എ​സ്ടി: വി​ക​സ​നജോലികളെ ബാ​ധി​ക്കും
അബുദാബിയില്‍ ഇടത്താവള പദ്ധതിയുമായി ഇത്തിഹാദ് എ​യ​ര്‍വേ​യ്‌​സ്
റ​ബ​റിന് അ​ന്താ​രാഷ്‌ട്ര ​ വി​ല​യി​ൽ ഇ​ടി​വ്
ഒ​​​രൊ​​​റ്റ പ​​​രോ​​​ക്ഷ നി​​​കു​​​തി
കിട്ടാക്കടം: ബാ​ങ്കു​ക​ൾ ച​ർ​ച്ച തു​ട​ങ്ങി
ബംഗളൂരു സ്ത്രീസൗഹൃദ നഗരമെന്നു റിപ്പോർട്ട്
ഇ​ന്ത്യ​ൻ നി​ർ​മി​ത ജീ​പ്പ് "കോ​മ്പ​സ്' വി​പ​ണി​യി​ലേക്ക്
കർഷകസഹായത്തിനു തായ്‌ലൻഡ്; റബർവിലയിൽ ചലനസാധ്യത
കരടിക്കുതിപ്പിൽ തളർന്ന് ഓഹരിവിപണി
കോ​ട്ട​യ​ത്തും ഇനി ഡെ​യ്‌ലി ഫി​ഷ്
പാൻ - ആധാർ ബന്ധനം : പ്ര​വാ​സി​ക​ൾ​ക്കും 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും ബാ​ധ​ക​മ​ല്ല
ജിഎസ്ടി നടപ്പാക്കൽ നീട്ടണമെന്ന് വ്യ​​വ​​സാ​​യ സം​​ഘ​​ട​​ന​​ അസോച്ചം
ജൂഡിക്കു പിന്നാലെ സേവ്യറും
പുതിയ ഭാവത്തിൽ നിസാൻ മൈക്ര
ഇന്ത്യയിലെ ആൾശേഷി കൂട്ടാൻ റോൾസ് റോയ്സ്
ടാറ്റാ മോട്ടോഴ്സിൽ ടാറ്റാ സ്റ്റീലിനുള്ള ഓഹരികൾ ടാറ്റാ സൺസ് ഏറ്റെടുക്കും
ബംഗളൂരു മെട്രോ ഉദ്ഘാടനം ചെയ്തു
സന്ദീപ് ഡഡ്‌ലാനി ഇൻഫോസിസ് വിട്ടു
ജി​​​എ​​​സ്ടി: നിർണായക തീരുമാനങ്ങൾ നാളെ
ലു​ലു മാ​ളി​നു ഗി​ന്ന​സ് ലോ​ക റിക്കാർഡ്
കിറ്റെക്സിനു ബെസ്റ്റ് വെൻഡർ അവാർഡ്
തമിഴ്നാട്ടിൽ ഇനി അമ്മ പെട്രോൾ പന്പും
പുതിയ ഡാറ്റാ ഓഫറുമായി ബിഎസ്എൻഎൽ
കിട്ടാക്കടം: ആറു കമ്പനികൾക്കു നോട്ടീസ്
ദേന ബാങ്ക് പലിശ കുറച്ചു
ആ​റാം​ ത​ല​മു​റ പോ​ളോ ഈ വർഷം
യു​​​എ​​​സ് പ​​​ലി​​​ശ കൂ​​​ട്ടി; സ്വ​​​ർ​​​ണം, ക്രൂ​​​ഡ് താ​​​ണു
ബാങ്കിംഗ് മേഖലയിൽ വീണ്ടും ലയനത്തിനു സാധ്യത
നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ടെസ്‌ല സർക്കാരിനെ സമീപിച്ചു
ഇന്ധനവിപണിയിൽ പിടിമുറുക്കാൻ റിലയൻസ്
ഗവേഷക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് നേട്ടം
ഡോ.​ പി.​ടി. മാ​ത്യു ബി​എ​സ്എ​ൻ​എ​ൽ കേ​ര​ള സി​ജി​എം
വാണിജ്യകമ്മി കുതിച്ചുകയറി
കി​ട്ടാ​ക്ക​ടം: പാ​പ്പ​രാ​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക്
ബാ​ങ്കു​ക​ളു​ടെ ത​ക​ർ​ച്ച നേ​രി​ടാ​ൻ പു​തി​യ നി​യ​മം
ബാങ്കുകളിലെത്തുന്ന കള്ളനോട്ടുകളുടെ എണ്ണം കൂടി
ബംഗളൂരുവിൽ ഇന്‍റൽ 1100 കോടിയുടെ നിക്ഷേപം നടത്തും
പിയാജിയോ പോർട്ടർ 700 വിപണിയിൽ
മൊത്തവിലയും താഴോട്ട്
റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓഹരികൾ ഉയർന്നു
അവശ്യമരുന്നുകൾക്കു വില വർധിക്കും
500 രൂ​പ​ ഇനിയും പുതുതാകും
നോകിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ
അമേരിക്കൻ ഫെഡ് പലിശ കൂട്ടിയേക്കും
എം.​എ​സ്.​എ. കു​മാ​ർ കേ​ര​ള ഏ​യ്ഞ്ച​ൽ നെ​റ്റ്‌​വ​ർ​ക്ക് സി​ഇ​ഒ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.