യൂകോ ബാങ്ക് 800 കോടി കേന്ദ്ര സഹായം തേടി
കോല്‍ക്കത്ത: മൂലധന അനുപാതം എട്ടുശതമാനത്തില്‍ കുറയുന്നതു തടയുക എന്ന ലക്ഷ്യത്തോടെ യൂകോ ബാങ്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് 800 കോടി രൂപയുടെ സഹായം തേടി. പൊതുമേഖലാ ബാങ്കുകള്‍ക്ക് 15,000 കോടിയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പി. ചിദംബരം പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷം മൊത്തം ബിസിനസില്‍ ബാങ്ക് 20% വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നതെന്നു 71-ാം സ്ഥാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖരന്‍ പറഞ്ഞു.