കാര്‍ബണ്‍ സ്മാര്‍ട് ടാബ് 10
കാര്‍ബണ്‍ മൊബൈല്‍സ് പുതിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ടാബ് 10 പുറത്തിറക്കി. 9.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്്ക്രീന്‍, ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ പ്രവര്‍ത്തന സംവിധാനം, 1.5 ജിഗാഹെട്സ് ഡ്യൂവല്‍ കോര്‍ പ്രോസസര്‍, 1 ജിബി ഡിഡിആര്‍ 3 റാം, 3ജി, എച്ച്ഡി സപ്പോര്‍ട്ട്്, ഡിജിറ്റല്‍ മുന്‍കാമറ, 2.0 മെഗാപിക്സല്‍ പിന്‍കാമറ, വൈഫൈ, ജി സെന്‍സര്‍, 3ഡി ജി സെന്‍സര്‍ (ഗെയിം), 32 ജിബിയായി ഉയര്‍ത്താവുന്ന മെമ്മറി തുടങ്ങിയ സൌകര്യങ്ങളുണ്ട്.


ലോകത്തെമ്പാടുമുള്ള പത്ര മാസികകള്‍ വായിക്കുന്നതിനു ഗൂഗിള്‍ കറന്റ്സ്, ഏറ്റവും ജനപ്രീതിയാര്‍ജിച്ച ആന്‍ഡ്രോയ്ഡ് ഗെയിം ആംഗ്രി ബേര്‍ഡ് സീസണ്‍സ്, ടര്‍ബോ ഫ്ളൈ 3 ഡി, ടിവി ചാനലുകള്‍ക്കായി നെക്സ്റ് ജിറ്റിവി, പത്രമാസികകള്‍ക്കായി ഫ്ളിപ്ബോര്‍ഡ്, ഇന്റര്‍നെറ്റ് ബ്രൌസിംഗിനായി ഗൂഗിള്‍ ക്രോം, എഡിറ്റിംഗിനായി കിംഗ്സോഫ്റ്റ് ഓഫീസ് തുടങ്ങിയവയുമുണ്ട്. വില 10,490 രൂപ.