ജികെഎസ്എഫ്: അഞ്ചാംവാര നറുക്കെടുപ്പില്‍ 23 വിജയികള്‍
ജികെഎസ്എഫ്: അഞ്ചാംവാര നറുക്കെടുപ്പില്‍ 23 വിജയികള്‍
Tuesday, January 22, 2013 10:16 PM IST
തിരുവനന്തപുരം: സൌത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ അഞ്ചാമത്തെ ആഴ്ചയിലെ നറുക്കെടുപ്പ് വടകര സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ കൊയിലാണ്ടി എംഎല്‍എ കെ.ദാസന്‍ നിര്‍വഹിച്ചു.

സമ്മാനാര്‍ഹരായ 23 പേരില്‍ പത്തുപേര്‍ക്ക് പത്തു പവന്‍ വീതം സ്വര്‍ണം ലഭിക്കും. കെടിഡിസി സ്പോണ്‍സര്‍ ചെയ്ത 10,000 രൂപയുടെ മൂന്നും കൊല്ലം ബീച്ച് റിസോര്‍ട്ടിന്റെ 7700 രൂപ വീതമുള്ള പത്തും ഗിഫ്റ്റ് വൌച്ചറുകളാണ് മറ്റു സമ്മാനങ്ങള്‍.

5078828, 3898542, 4977782 (മലബാര്‍ ഗോള്‍ഡ് തൃശൂര്‍, കാസര്‍കോട്, കോഴിക്കോട് ശാഖകള്‍), 5100773 (കല്യാണ്‍ സില്‍ക്സ് തൃശൂര്‍), 4340040, 4910579 (ഭീമ ഗോള്‍ഡ് തിരുവനന്തപുരം), 5045542 (ആലുക്കാസ് ഗോള്‍ഡ് കണ്ണൂര്‍), 2818779 (തലശ്ശേരി ലുലു സാരീസ്, കണ്ണൂര്‍), 2972459 (കണ്ണൂര്‍ ലുലു സാരീസ്), 4674971 (ചെമ്മണൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്് കണ്ണൂര്‍) എന്നിവയാണ് സ്വര്‍ണം സമ്മാനം ലഭിച്ച നമ്പറുകള്‍.


ഡിടിപിസി ഓഫീസുകള്‍, അക്ഷയകേന്ദ്രങ്ങള്‍, സൌത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകള്‍, ജികെഎസ്എഫ് വെബ്സൈറ്റ് എന്നിവടങ്ങളില്‍ സമ്മാനാര്‍ഹമായ നമ്പറുകള്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്. സമ്മാന വിതരണത്തെപ്പറ്റിയും മറ്റും അറിയാന്‍ വിജയികളായവര്‍ 180042552012 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കണം.

ജികെഎസ്എഫിന്റെ ഭാഗമായി സ്ക്രാച്ച് ആന്‍ഡ് വിന്‍ ഗോള്‍ഡ്, എല്ലാ ദിവസവും 25 പേര്‍ക്കുള്ള ഒരു പവന്‍ സ്വര്‍ണസമ്മാനം, ആഴ്ചതോറുമുള്ള പത്തു പവന്റെ സ്വര്‍ണസമ്മാനം തുടങ്ങിയവ ലഭിച്ചവര്‍ ഫെബ്രുവരി 15നകം ഒറിജിനല്‍ കൂപ്പണും ബില്ലും ഹാജരാക്കി സമ്മാനങ്ങള്‍ കൈപ്പറ്റണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.