വി-ഗാര്‍ഡ് വരുമാനം 42% ഉയര്‍ന്നു
Friday, February 1, 2013 10:08 PM IST
കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വളര്‍ച്ചയുടെ ഗതിവേഗം നിലനിര്‍ത്തുന്നതായി മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി അറിയിച്ചു. 2012-13 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വരുമാനം 349 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ വരുമാനം 246.60 കോടി രൂപയായിരുന്നു. 42 ശതമാനമാണ് വരുമാനം ഉയര്‍ന്നിരിക്കുന്നത്.

നികുതി കഴിച്ചുള്ള ലാഭം 15.35 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 12.45 കോടി രൂപയായിരുന്നു ലാഭം. 23 ശതമാനമാണ് വളര്‍ച്ച. ഈ കാലയളവില്‍ പരസ്യങ്ങള്‍ക്കുള്ള ചെലവ് 141 ശതമാനം ഉയര്‍ന്നത് മാര്‍ജിനുകള്‍ കുറയാന്‍ കാരണമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.