ബ്ളാക്ക്ബെറിക്കു പുതിയ സ്മാര്‍ട്ഫോണുകള്‍
ന്യൂയോര്‍ക്ക്: കാനഡ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) ബ്ളാക്ക്ബെറി സ്മാര്‍ട്ഫോണുകളുടെ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. ബ്ളാക്ക്ബെറി 10 ഫോണുകള്‍ മാര്‍ച്ചിനു ശേഷമേ വിപണിയിലെത്തുകയുള്ളൂ. കമ്പനിയുടെ പേര് റിം എന്നതിനു പകരം ബ്ളാക്ക്ബെറിയിലേക്കു മാറാനാണു തീരുമാനം.

1999 ലാണ് ആദ്യ ബ്ളാക്ക്ബെറി ഫോണ്‍ വിപണിയിലിറക്കിയത്. ഇപ്പോള്‍ സ്മാര്‍ട്ഫോണുകളുടെ കാര്യത്തില്‍ ബ്ളാക്ക്ബെറി വളരെ പിന്നിലാണ്. ആപ്പിളിന്റെ ഐഫോണ്‍, ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് സംവിധാന ഫോണുകള്‍ എന്നിവയുമായി പുതിയ ബ്ളാക്ക്ബെറി 10 ഫോണ്‍ മത്സരിക്കും. അതിവേഗ ബ്രൌസിംഗ്, പുത്തന്‍ സൌകര്യങ്ങള്‍, സ്മാര്‍ട് കാമറ, വിപുലമായ ലൈബ്രറി, സ്കൈപ്പ്, ആന്‍ഗ്രി ബേര്‍ഡ്സ് തുടങ്ങിയവ പുതിയ ഫോണിന്റെ പ്രത്യേകതകളായിരിക്കും. കറുപ്പ്, വെള്ള നിറങ്ങളിലുള്ള ഫോണിന് ടച്ച് സ്ക്രീന്‍ ആദ്യമായിട്ടായിരിക്കും.