ഇന്ത്യയില്‍ സ്വര്‍ണത്തിനു ഡിമാന്‍ഡ് താഴുന്നു
മുംബൈ: ഇറക്കുമതിച്ചുങ്കം കാര്യമായി ഉയര്‍ത്തിയതോടെ രാജ്യത്ത് സ്വര്‍ണത്തിനു ഡിമാന്‍ഡ് 12% കുറഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 864.2 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ ഉപയോഗിച്ചത്. 2011 ല്‍ ഇത് 986.3 ടണ്‍ ആയിരുന്നു. ചൈനയും ഇന്ത്യയുമാണു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ചുങ്കവും നികുതിയുമൊക്കെ കൂട്ടുന്നുണ്െടങ്കിലും ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോഴും സ്വര്‍ണം പ്രിയങ്കര വസ്തുവാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.