എസ്ബിഐ അറ്റാദായം 3396 കോടി
മുംബൈ: സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം മൂന്നാം പാദത്തില്‍ 4.08% വര്‍ധിച്ച് 3396 കോടിയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 3263 കോടി രൂപയായിരുന്നു. നിഷ്ക്രിയ ആസ്തി 53,457 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 40,098 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തവരുമാനം 33,992 കോടിയായി ഉയര്‍ന്നു.