യൂറോപ്യന്‍ മലയാളികള്‍ക്കായി പുതിയ ചാനല്‍
യൂറോപ്യന്‍ മലയാളികള്‍ക്കായി പുതിയ ചാനല്‍
Tuesday, April 15, 2014 10:26 PM IST
ലണ്ടന്‍: യൂറോപ്പിലെ മലയാളികള്‍ക്കു മാത്രമായി ഇനി മലയാളം ചാനലും. യുകെയിലെ പ്രമുഖ മലയാളി ശ്രീകുമാറിന്റെ ആനന്ദ് മീഡിയയാണ് യൂറോപ്പിലെ ആദ്യത്തെ മലയാളം പ്രാദേശിക ചാനല്‍ വിഷുക്കൈനീട്ടമായി മലയാളികള്‍ക്ക് മുന്നിലെത്തിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ നെഹ്റു സെന്ററില്‍ നൂറുകണക്കിനു മലയാളികളെ സാക്ഷിയാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയാണ് ആനന്ദ് ടിവി ചാനലിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചത്. ഫാ. ഡേവിസ് ചിറമ്മല്‍, ലണ്ടനിലെ വ്യവസായി ടി. ഹരിദാസ് എന്നിവരടക്കം നിരവധിപേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


സാംസാകാരിക പരിപാടി ഗൌരി മേനോന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂറോപ്പിലെ മലയാളികളെ കേന്ദ്രീകരിച്ചു മാത്രമായിരിക്കും പുതിയ ചാനല്‍. യുകെയിലെയും യൂറോപ്പിലെയും മലയാളികളുടെ ദൈനംദിന പ്രശ്നങ്ങളും ആവശ്യങ്ങളും കലാസാംസ്കാരിക പരിപാടികളും മറ്റുമാകും ചാനലിലെ ഉള്ളടക്കം. തികച്ചും സൌജന്യമായാണ് ചാനല്‍ മലയാളികള്‍ക്ക് മുന്നിലെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.