രത്തന്‍ ടാറ്റയ്ക്കു ബ്രിട്ടീഷ് ബഹുമതി
Tuesday, April 15, 2014 10:28 PM IST
മുംബൈ: ടാറ്റാ സണ്‍സ് എമിറേറ്റ്സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് നല്‍കി ആദരിച്ചു. ബ്രിട്ടനില്‍ ടാറ്റാ ഗ്രൂപ്പ് നല്‍കിവരുന്ന സേവനം കണക്കിലെടുത്താണ് ബഹുമതി.

ബ്രിട്ടനിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയും തൊഴില്‍ദാതാവുമാണു ടാറ്റാ ഗ്രൂപ്പ്. കോറസ് സ്റീല്‍, ജാഗ്വര്‍ ലാന്‍ഡ്റോവര്‍ കമ്പനികളിലായി 60,000 പേര്‍ ജോലി ചെയ്യുന്നു.
ഈവര്‍ഷം ഈ ബഹുമതി ലഭിക്കുന്നവരില്‍ ഏക ഇന്ത്യക്കാരനാണ് രത്തന്‍ടാറ്റ. ജപ്പാന്‍, ഗ്രീക്ക് പൌരന്‍മാരാണ് മറ്റു നാലുപേര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.