പഴങ്ങളുടെ വിപണി: മഹീന്ദ്ര-ബെല്‍ജിയന്‍ കമ്പനി സംയുക്ത സംരംഭം
Tuesday, April 15, 2014 10:28 PM IST
മുംബൈ: രാജ്യത്ത് പഴവര്‍ഗങ്ങളുടെ വിതരണത്തിനായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കാര്‍ഷിക വിഭാഗമായ മഹീന്ദ്ര ശുഭ്ലാഭ് സര്‍വീസസും ബെല്‍ജിയന്‍ കമ്പനി യൂണിവെജും ചേര്‍ന്നു സംയുക്ത സംരംഭം രൂപീകരിക്കുന്നു. 60:40 ഓഹരി അനുപാതത്തിലാണു പുതിയ സംരംഭം. ആഗോള, ആഭ്യന്തര വിപണികളില്‍ ഏറ്റവും ഗുണനിലവാരമുള്ള പഴവര്‍ഗങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അഞ്ചുവര്‍ഷത്തിനുള്ളില്‍ 75 കോടി രൂപ വരെ വരുമാനം പ്രതീക്ഷിക്കുന്നു. ലക്ഷം ടണ്‍ പഴവര്‍ഗങ്ങളുടെ വിപണനമാണു ഇതിലൂടെ ഉദ്ദേശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.