സുബ്രത റോയ് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നു
സുബ്രത റോയ് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നു
Thursday, April 17, 2014 10:16 PM IST
ന്യൂഡല്‍ഹി: സഹാറ മേധാവി സുബ്രത റോയിക്കു ജാമ്യം വേണമെങ്കില്‍ 10,000 കോടി രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവില്‍ ഇളവു വരുത്താന്‍ സുപ്രീംകോടതി തയാറായേക്കുമെന്നു സൂചന.

തന്നെ തടവിലാക്കിയ വിധി മുന്‍രചനാ പ്രകാരമുള്ളതാണെന്നും മാര്‍ച്ച് നാലിന് ജഡ്ജിമാര്‍ ഇതു വായിക്കുക മാത്രമാണു ചെയ്തതെന്നും സഹാറ മേധാവി ആരോപിച്ചു. തടഞ്ഞുവച്ചുള്ള വിധിയുടെ സാധുതയെ കമ്പനി അഭിഭാഷകന്‍ രാജീവ് ധവാന്‍ ചോദ്യം ചെയ്തു.

സഹാറ കേസില്‍ കോടതിയോ സെബിയോ കമ്പനിക്ക് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ലെന്നും ജയിലില്‍ കിടക്കുന്ന വ്യക്തിക്ക് ഒരിക്കലും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും വാദിച്ചു.

കമ്പനിയുടെ വാദം കേട്ട ജസ്റീസ് കെ. എസ്. രാധാകൃഷ്ണനും ജസ്റീസ് ജെ. എസ്. ഖേഹറും ഉള്‍പ്പെട്ട ബെഞ്ച് ജാമ്യവ്യവസ്ഥയില്‍ ഇളവു വരുത്തുന്ന കാര്യം പരിഗണിച്ചുവരുകയാണെന്ന് അറിയിച്ചു.

പണം ശേഖരിക്കാന്‍ കഴിയുന്നില്ലെന്നു കമ്പനി പറയുന്ന സ്ഥിതിയില്‍ കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ചില ഭേദഗതികള്‍ ആലോചനയിലുണ്െടന്നും ഉത്തരവ് അന്തിമമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.


ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കണമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.

സുബ്രത റോയിയെ തിഹാര്‍ ജയിലില്‍ നിന്നു പുറത്തുവിട്ട് വീട്ടുതടങ്കലിലാക്കണമെന്ന് കഴിഞ്ഞ ആഴ്ച കമ്പനി അപേക്ഷിച്ചിരുന്നുവെങ്കിലും കോടതി അതിനു തയാറായില്ല.

റോയ് ഉള്‍പ്പെടെ മൂന്നു ഡയറക്ടര്‍മാരും അറസ്റില്‍ അല്ലെന്നും അവര്‍ ജുഡീഷ്യല്‍ കസ്റഡിയില്‍ മാത്രമാണെന്നും കോടതി അറിയിച്ചു. വിദേശത്തുള്ള ആസ്തിവകകള്‍ വിറ്റ് പണം ശേഖരിക്കാനുള്ള ആലോചനയിലാണെന്നു കമ്പനി പറയുന്നു.

എന്നാല്‍ ജയിലില്‍ പോയി കമ്പനി മേധാവിയെ സന്ദര്‍ശിക്കാന്‍ ഏത് ആഗോള വാങ്ങലുകാരന്‍ തയാറാകുമെന്നു സഹാറ ഗ്രൂപ്പ് മുഖ്യ അഭിഭാഷന്‍ രാംജെത്മലാനി കോടതിയോട് ചോദിച്ചിരുന്നു.

തിഹാര്‍ ജയില്‍ തടവുകാരാല്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള ഒരു സ്ഥിതിയില്‍ പുറമെ നിന്ന് ഒരാളും അങ്ങോട്ടു പോകാന്‍ തയാറായില്ലെന്നും കമ്പനി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.