മാള്‍ ഓഫ് ജോയ് വിഷു-ഈസ്റര്‍ ലക്കിഡ്രോ 21ന് സുരേഷ് ഗോപി നിര്‍വഹിക്കും
മാള്‍ ഓഫ് ജോയ് വിഷു-ഈസ്റര്‍ ലക്കിഡ്രോ 21ന് സുരേഷ് ഗോപി നിര്‍വഹിക്കും
Thursday, April 17, 2014 10:16 PM IST
തൃശൂര്‍: തൃശൂരിലെ മാള്‍ ഓഫ് ജോയിയിലെ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ഔദ്യോഗിക ഉദ്ഘാടനവും വിഷു-ഈസ്റര്‍ ലക്കിഡ്രോ നറുക്കെടുപ്പും പ്രശസ്ത സിനിമാതാരവും ജോയ്ആലുക്കാസ് ജ്വല്ലറി ബ്രാന്‍ഡ് അംബാസഡറുമായ സുരേഷ് ഗോപി 21നു രാവിലെ പത്തിനു നിര്‍വഹിക്കും. മാള്‍ ഓഫ് ജോയിയിലെ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിക്കും.

മാളില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആഴ്ചതോറും നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാനങ്ങളാണു നല്‍കുന്നത്. ഡയമണ്ട് നെക്ളസ്, ഡയമണ്ട് റിംഗ്, എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍, ഗോള്‍ഡ് കോയിന്‍, വാച്ച്, ഗിഫ്റ്റ് വൌച്ചര്‍ തുടങ്ങിയ സമ്മാനങ്ങളാണ് ആദ്യ ആഴ്ചയിലെ ഭാഗ്യശാലികള്‍ക്കു ലഭിച്ചത്. മാള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ദിവസത്തെ ആഘോഷങ്ങളാണ് ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിക്കുന്നത്. മാളില്‍ നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന സൌജന്യ ഗിഫ്റ്റ് കൂപ്പണുകളിലൂടെ മെഹന്തി, ഫെയ്സ് പെയിന്റിംഗ്, ഹെയര്‍ ബ്രെയ്ഡിംഗ്, നോര്‍ത്ത് ഇന്ത്യന്‍ സ്നാക്സ് തുടങ്ങിയവ ആസ്വദിക്കാം. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30 വരെയും ഞായറാഴ്ച രാവിലെ 10.30 മുതല്‍ 7.30 വരെയുമാണ് മാള്‍ പ്രവര്‍ത്തനസമയം.


ജോയ്ആലുക്കാസ് ജ്വല്ലറി, ജോളി സില്‍ക്സ്, ജോണ്‍ പോള്‍ വാച്ചസ്, മി കോസ്മെറ്റിക്സ്, മിഷേല്‍ ബേബി ഷോപ്, പ്ളാനറ്റ് വാക്ക്, ഡിജിറ്റല്‍ പ്ളസ്, ഹോം ലാന്‍ഡ്, സില്‍വര്‍ സെന്റര്‍, ജോയ് ആലുക്കാസ് മണി എക്സ്ചേഞ്ച്, കറി ആന്‍ഡ് ബേയ്ക്സ് തുടങ്ങിയ ഔട്ട്ലെറ്റുകള്‍ ഇവിടെ ഒരുക്കിയി രിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.