ആരോഗ്യ ഇന്‍ഷ്വറന്‍സ് വിപണനത്തിന് ഫെഡറല്‍ ബാങ്ക്-മാക്സ് ബുപാ ധാരണ
ആരോഗ്യ ഇന്‍ഷ്വറന്‍സ് വിപണനത്തിന് ഫെഡറല്‍ ബാങ്ക്-മാക്സ് ബുപാ ധാരണ
Thursday, April 17, 2014 10:17 PM IST
കൊച്ചി: ആകര്‍ഷകമായ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികളുമായി ഇടപാടുകാരെ ബന്ധപ്പെടുത്താന്‍ മാക്സ് ബുപായുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. ഇതിനായുള്ള ബാങ്കഷ്വറന്‍സ് കോര്‍പറേറ്റ് ഏജന്‍സിക്കു പരസ്പര ധാരണയായി.മാക്സ് ബുപായുടെ നവീന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ രാജ്യവ്യാപകമായി ഫെഡറല്‍ ബാങ്കിന്റെ 1,163 ശാഖകളുമായി ഇടപെടുന്ന 24 ദശലക്ഷം കുടുംബങ്ങളിലെത്താനുള്ള വഴിയാണ് ഇതോടെ തുറന്നിട്ടുള്ളതെന്നും ഇടപാടുകാരുടെ ആരോഗ്യവും ജീവനും സുരക്ഷിതമാക്കാനുള്ള ഈ ഉദ്യമം ഏറ്റവും ചാരിതാര്‍ഥ്യജനകമാണെന്നും ബാങ്കിന്റെ റീട്ടെയ്ല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ബാങ്കിംഗ് മേധാവി എ. സുരേന്ദ്രന്‍ പറഞ്ഞു.

ഇടപാടുകാര്‍ക്ക് കിടയറ്റ സേവനമുറപ്പാക്കുന്നതിന് അനുയോജ്യമായ പദ്ധതികളും ഉപാധികളും അവതരിപ്പിക്കാന്‍ എപ്പോഴും മുന്നിലുള്ള സ്ഥാപനങ്ങളാണ് ഫെഡറല്‍ ബാങ്കും മാക്സ് ബുപായുമെന്ന് മാക്സ് ബുപായുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മനസിജെ മിശ്ര പറഞ്ഞു. ഈ മേന്മ നിലനിര്‍ത്താനുതകുന്ന പദ്ധതികള്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്കായി മാക്സ് ബുപാ ലഭ്യമാക്കും.ഹാര്‍ട്ട് ബീറ്റ് എന്ന പേരില്‍ മാക്സ് ബുപാ അവതരിപ്പിച്ച അര കോടി രൂപ വരെ കവറേജ് വരുന്ന പദ്ധതി ആരോഗ്യ ഇന്‍ഷ്വറന്‍സ് മേഖലയില്‍ ഏറ്റവും പ്രിയങ്കരമായിക്കഴിഞ്ഞു.


മാരക രോഗം, വ്യക്തിഗത അപകടം, ആശുപത്രിച്ചെലവ് എന്നീ ഘടകങ്ങള്‍ സംയുക്തമായുള്ള ത്രീ-ഇന്‍-വണ്‍ ഹെല്‍ത്ത് അഷ്വറന്‍സ് പദ്ധതിയും ഫെഡറല്‍ ബാങ്കിന്റെ ഇടപാടുകാര്‍ക്കു ലഭ്യമാക്കുമെന്നു മിശ്ര അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.