കൊച്ചിയും ആലപ്പുഴയും മലേഷ്യക്കാരുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍
Thursday, April 17, 2014 10:17 PM IST
നെടുമ്പാശേരി: കേരളത്തില്‍ കൊച്ചിയും ആലപ്പുഴയും മലേഷ്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണെന്നു മലേഷ്യയുടെ ഇന്ത്യയിലെ ടൂറിസം ഡയറക്ടര്‍ മനോഹരന്‍ പറഞ്ഞു. കേവലം 28 ദശലക്ഷം ജനസംഖ്യയുള്ള മലേഷ്യയില്‍നിന്നു 17 ദശലക്ഷം വിനോദസഞ്ചാരികള്‍ ഇന്ത്യയിലേക്കു പ്രതിവര്‍ഷം വരുന്നുണ്െടന്ന് അദ്ദേഹം പറഞ്ഞു.

മലേഷ്യ ആഗോളതലത്തില്‍ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. കേരളം മലേഷ്യയില്‍ ഏറെ ഖ്യാതിയുള്ള ടൂറിസ്റ് കേന്ദ്രമാണെന്നു മനോഹരന്‍ അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, സിംഗപ്പൂര്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ചേര്‍ന്നുള്ള പാക്കേജാണു മലേഷ്യക്കാര്‍ക്ക് ഏറെ പ്രിയം.


കൊച്ചി- ക്വലാലംപൂര്‍ വിമാന സര്‍വീസ് ടൂറിസം വളരാന്‍ ഏറെ സഹായകമായിട്ടുണ്ട്.

സിംഗപ്പൂര്‍ വഴിയുള്ള കണക്ഷന്‍ ഫ്ളൈറ്റുകളും പ്രയോജനപ്പെടുന്നുണ്ട്. എയര്‍ ഏഷ്യ, മലേഷ്യന്‍ എയര്‍ലൈന്‍സ്, സില്‍ക്ക് എയര്‍ എന്നിവ ഈ സെക്ടറില്‍ ദിവസേന സര്‍വീസ് നടത്തുന്നുണ്ട്.

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ തിരോധാനം വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നു മനോഹരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.