കിറ്റ്കാറ്റിനായി ഗൂഗിള്‍ കാമറ ആപ്ളിക്കേഷന്‍
കിറ്റ്കാറ്റിനായി ഗൂഗിള്‍ കാമറ ആപ്ളിക്കേഷന്‍
Friday, April 18, 2014 10:17 PM IST
ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് 4.4 പ്ളസ് കിറ്റ്കാറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും വേണ്ടി ഗൂഗിള്‍ പുതിയ കാമറ ആപ്ളിക്കേഷന്‍ അവതരിപ്പിച്ചു. പ്ളേസ്റോറിലൂടെ ആപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.

ഫോട്ടോ, വീഡിയോ, ഫോട്ടോ സ്ഫിയര്‍, ലെന്‍സ് ബ്ളര്‍, പനോരമ സൌകര്യങ്ങളുള്ളതാണിത്. ഒരു എസ്എല്‍ആര്‍ കാമറയിലൂടെ സാധിക്കുന്ന ഷൂട്ടിംഗ് സൌകര്യം പുതിയ ആപ്ളിക്കേഷനിലൂടെ ലഭിക്കും. പരമ്പരാഗത രീതിയിലുള്ള വലിയ ലെന്‍സ് ഉള്‍പ്പെടെയാണ് ഇവിടെ വഴിമാറുന്നതെന്നു ഗൂഗിള്‍ എന്‍ജിനീയര്‍ കാര്‍ലോസ് ഹെര്‍ണാണ്ടസ് പറഞ്ഞു.

ഒരു വലിയ ഒപ്ടിക്കല്‍ സംവിധാനത്തെയാണ് ലെന്‍സ് ബ്ളര്‍ ഒഴിവാക്കുന്നത്. കംപ്യൂട്ടര്‍ വിഷന്‍ ആല്‍ഗരിതവും ഒപ്ടിമൈസേഷന്‍ സാങ്കേതികവിദ്യയും ചേര്‍ത്തിണക്കിയതാണ് ലെന്‍സ് ബ്ളര്‍. ഒരു ത്രിമാന ലോകം സൃഷ്ടിക്കുന്ന തരത്തില്‍ പെരുമാറാന്‍ ഇതിനു കഴിയുന്നു. പരമാവധി റെസലൂഷനായി 100% വ്യൂഫൈന്‍ഡറുമുണ്ട്. ഇതിനായി പ്രത്യേക സെന്‍സറും വലിയ കാപ്ചര്‍ ബട്ടണുമുണ്ട്. സ്ക്രീനിന്റെ ഇടത്തു നിന്നു വലത്തേക്ക് സ്വൈപ് ചെയ്താല്‍ വിവിധ തരത്തിലുള്ള പിക്ചര്‍ മോഡുകള്‍ ലഭിക്കും. എന്നാല്‍ ഐ എസ് ഒ, ഷാര്‍പ്നെസ്, സാച്ചുറേഷന്‍, കോണ്‍ട്രാസ്റ് തുടങ്ങിയ സെറ്റിംഗുകള്‍ ഇതിലില്ല. പക്ഷേ, ലാന്‍ഡ്സ്കേപ്പില്‍ നിന്ന് അതിന്റെ ചിത്രമെടുക്കാനായി പോര്‍ട്രെയ്റ്റ് മോഡ് ഉപയോഗിക്കുമ്പോള്‍ ഉപയോക്താവിനു മുന്നറിയിപ്പു ലഭിക്കും- ചെയ്യുന്നത് ശരിയല്ല എന്ന്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.