പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സില്‍ സ്റാര്‍ക്ക് മൂന്നാമതും മികച്ച പരസ്യ ഏജന്‍സി
പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സില്‍ സ്റാര്‍ക്ക് മൂന്നാമതും മികച്ച പരസ്യ ഏജന്‍സി
Friday, April 18, 2014 10:18 PM IST
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പരസ്യ ഏജന്‍സികള്‍ക്കുള്ള പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡിന്റെ എട്ടാം പതിപ്പില്‍ സ്റാര്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിന്‍ അഡ്വര്‍ടൈസിംഗ് ക്ളബും പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ് ട്രസ്റും സംയുക്തമായി സംഘടിപ്പിച്ച പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സില്‍ മൂന്നാം തവണയാണ് സ്റാര്‍ക്ക് ഒന്നാമതെത്തുന്നത്.

വിവിധ വിഭാഗങ്ങളിലായി ഒരു സ്വര്‍ണവും ആറു വെള്ളിയും ഏഴു വെങ്കലവും നേടിയാണ് സ്റാര്‍ക്ക് ഒന്നാമതെത്തിയത്. കൂടാതെ സ്റാര്‍ക്കിന്റെ ഏഴ് എന്‍ട്രികള്‍ അവസാന റൌണ്ടുകളിലെത്തി.

ദക്ഷിണേന്ത്യയിലെ എഴുപത്തിയഞ്ച് ഏജന്‍സികളില്‍ നിന്നായി നൂറോളം എന്‍ട്രികള്‍ ഈ വര്‍ഷത്തെ പെപ്പര്‍ അവാര്‍ഡുകള്‍ക്കായി പരിഗണിച്ചിരുന്നു.


പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ്സില്‍ മൂന്നാം തവണയും വിജയികളാകാന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നതായി സ്റാര്‍ക്കിന്റെ നാഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ ഷെല്‍ട്ടണ്‍ പിനീറോ പറഞ്ഞു.

ടൂറിസം രംഗത്തെ ഓസ്കാര്‍ എന്നു വിളിക്കുന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡും ഈ വര്‍ഷം സ്റാര്‍ക്ക് നേടിയിരുന്നു.

മദ്രാസ് അഡ്വര്‍ടൈസിംഗ് ക്ളബിന്റെ മാഡീസ് അവാര്‍ഡുകളിലും സ്റാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മാഡീസില്‍ എട്ടു മെഡലുകള്‍ നേടി സ്റാര്‍ക്ക് രണ്ടാം സ്ഥാനത്തെത്തി.

കഴിഞ്ഞ മൂന്നു വര്‍ഷവും തുടര്‍ച്ചയായി ബാംഗളൂര്‍ അഡ്വര്‍ടൈസിംഗ് ക്ളബിന്റെ ഏജന്‍സി ഓഫ് ദ ഇയര്‍ ആയി സ്റാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.