വണ്ടര്‍ലാ ഹോളിഡേയ്സ് മൂന്ന് ആങ്കര്‍ നിക്ഷേപകര്‍ക്ക് ഇക്വിറ്റി ഷെയറുകള്‍ അനുവദിച്ചു
Sunday, April 20, 2014 11:25 PM IST
കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്സ് ആകെ ലഭ്യമാക്കുന്നതിന്റെ 15 ശതമാനം വരുന്ന 2,175,000 ഇക്വിറ്റി ഷെയറുകള്‍ മൂന്ന് ആങ്കര്‍ നിക്ഷേപകര്‍ക്കു നല്‍കുന്നതിന് അന്തിമ തീരുമാനമായി. എച്ച്ഡിഎഫ്സി ട്രസ്റി കമ്പനി ലിമിറ്റഡ്, ആദിത്യ ബിര്‍ള പ്രൈവറ്റ് ഇക്വിറ്റി ട്രസ്റ്, ടിവിഎസ് ശ്രീരാം ഗ്രോത്ത് ഫണ്ട് എന്നിവയ്ക്കാണ് ഇങ്ങനെ ഓഹരിയൊന്നിന് 125 രൂപ നിരക്കില്‍ ലഭ്യമാക്കുന്നത്. 115 രൂപ മുതല്‍ 125 രൂപ വരെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ള ഇഷ്യൂ 21നാണ് ആരംഭിക്കുന്നത്. ഐപിഒ 23ന് അവസാനിക്കും.

ആദിത്യ ബിര്‍ള പ്രൈവറ്റ് ഇക്വിറ്റി ട്രസ്റിന് 6,75,000 ഇക്വിറ്റി ഷെയറുകളും (ആകെ ആങ്കര്‍ വിഭാഗത്തിന്റെ 31.04 ശതമാനം) ടിവിഎസ് ശ്രീരാം ഗ്രോത്ത് ഫണ്ടിന് 7,75,000 ഇക്വിറ്റി ഷെയറുകളും (ആകെ ആങ്കര്‍ വിഭാഗത്തിന്റെ 35.63 ശതമാനം) എച്ച്ഡിഎഫ്സി ട്രസ്റി കമ്പനിക്ക് 7,25,000 ഇക്വിറ്റി ഷെയറുകളും (ആകെ ആങ്കര്‍ വിഭാഗത്തിന്റെ 33.33 ശതമാനം) ആണു ലഭ്യമാക്കുന്നത്. പത്തു രൂപ മുഖവിലയുള്ള 14,500,000 ഇക്വിറ്റി ഷെയറുകളാണ് ബുക്ക് ബില്‍ഡിംഗ് പ്രോസസിലൂടെ നിശ്ചയിക്കുന്ന വിലയ്ക്കു കമ്പനി ലഭ്യമാക്കുന്നത്. ഏപ്രില്‍ 21 മുതല്‍ 23 വരെയുള്ള ഐപിഒയില്‍ കുറഞ്ഞത് നൂറ് ഓഹരികള്‍ക്കും തുടര്‍ന്ന് നൂറിന്റെ ഗുണിതങ്ങളായുള്ള ഓഹരികള്‍ക്കും അപേക്ഷിക്കാം.


ഇഷ്യൂവിനു ശേഷം കമ്പനിയുടെ ആകെ അടച്ചുതീര്‍ത്ത മൂലധനത്തിന്റെ 25.66 ശതമാനം വരുന്ന രീതിയിലാണ് ഐപിഒ വഴിയുള്ള സമാഹരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.