ഉഷയുടെ ഇ-സീരീസ് ഫാനുകള്‍ വിപണിയില്‍
ഉഷയുടെ ഇ-സീരീസ് ഫാനുകള്‍ വിപണിയില്‍
Sunday, April 20, 2014 11:25 PM IST
കൊച്ചി: മോട്ടോര്‍ വാഹനങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്പന ചെയ്യപ്പെട്ട വലിയ മോട്ടോറുകളോടുകൂടിയ ഇ-സീരീസ് ഫാനുകള്‍ ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. മനോഹരമായി രൂപകല്പന ചെയ്യപ്പെട്ട ഇ-സീരീസ് ഫാനുകള്‍ കാറ്റ് സുലഭമായി ലഭ്യമാക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇഎക്സ്1, ഇഎക്സ് 3 എന്നീ മോഡലുകളാണ് ഇപ്പോള്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഭാവിയില്‍ ഇ-സീരീസിന്റെ കൂടുതല്‍ മോഡലുകള്‍ ലഭ്യമാക്കുന്നതാണ്. വാഹനങ്ങളുടേത് പോലെ മെറ്റാലിക് നിറങ്ങളിലാണ് ഇ-സീരീസ് ഫാനുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.


330 ആര്‍പിഎമ്മില്‍ 235 സിഎംഎം കാറ്റ് ലഭ്യമാക്കാനുള്ള ക്ഷമത ഇതിനുണ്ട്. 990 എംഎം, 1200 എംഎം, 1300 എംഎം സൈസുകളില്‍ ഇ-സീരീസ് ലഭ്യമാണ്. ഇഎക്സ് 1 അഞ്ച് വിവിധ മെറ്റാലിക് നിറങ്ങളിലും ഇഎക്സ്3 ആറ് മെറ്റാലിക് നിറങ്ങളിലും ലഭിക്കും. 3000 രൂപ മുതല്‍ 3100 രൂപവരെയാണ് ഉഷ ഇ- സീരീസിസ് ഫാനുകളുടെ വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.