വില്‍പ്പനയില്‍ റിക്കാര്‍ഡുമായി ഔഡി
വില്‍പ്പനയില്‍ റിക്കാര്‍ഡുമായി ഔഡി
Sunday, April 20, 2014 11:25 PM IST
കൊച്ചി: ഒരു സാമ്പത്തിക വര്‍ഷം തന്നെ 10,000 യൂണിറ്റുകള്‍ വില്‍ക്കുന്ന ഇന്ത്യയിലെ ആദ്യ കാര്‍നിര്‍മാതാക്കളെന്ന ബഹുമതി ഔഡി സ്വന്തമാക്കി. 2013ലും ഇതേ നേട്ടം കമ്പനി കൈവരിച്ചിരുന്നു. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ 10,126 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റര്‍ ചെയ്താണ് ഔഡി ഈ നേട്ടം കൈവരിച്ചത്. 2014 ജനുവരി മുതല്‍ മാര്‍ച്ച് വരെ 2,740 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. 2013ല്‍ ഇതേകാലയളവില്‍ 2,616 യൂണിറ്റുകള്‍ വിറ്റു.

ഒറ്റ സാമ്പത്തിക വര്‍ഷത്തിലും കലണ്ടര്‍ വര്‍ഷത്തിലും 10,000 യൂണിറ്റുകളുടെ വില്‍പ്പനയിലൂടെ ലഭിച്ച ഇരട്ട നേട്ടം ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ശക്തമായ സാന്നിധ്യമാണു തെളിയിക്കുന്നതെന്ന് ഔഡി ഇന്ത്യ മേധാവി ജോ കിംഗ് പറഞ്ഞു. ആഗോള തലത്തില്‍ വിജയം നേടിയ ഔഡി എ3 സെഡാന്‍ ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


2014 മാര്‍ച്ചില്‍ മാത്രം 1,404 യൂണിറ്റുകളാണ് വിറ്റത്. ഒരു മാസത്തില്‍ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. വര്‍ഷത്തില്‍ 18 ശതമാനം വളര്‍ച്ചയാണു കമ്പനി രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ ഡീലര്‍ഷിപ് നെറ്റ്വര്‍ക്ക് 40 ആയി ഉയര്‍ത്തുമെന്നും കിംഗ് അറിയിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.