സേവന നികുതി - അര്‍ധവാര്‍ഷിക റിട്ടേണുകള്‍ ഏപ്രില്‍ 25നു മുമ്പ്
സേവന നികുതി - അര്‍ധവാര്‍ഷിക റിട്ടേണുകള്‍ ഏപ്രില്‍ 25നു മുമ്പ്
Monday, April 21, 2014 11:31 PM IST
2014 മാര്‍ച്ച് 31 ന് അവസാനിച്ച അര്‍ധവര്‍ഷത്തെ സേവന നികുതി റിട്ടേണ്‍ (2013 ഒക്ടോബര്‍ 1 മുതല്‍ 2014 മാര്‍ച്ച് 31 ല്‍ അവസാനിച്ച മാസം) സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25 ആണ്.

ആരൊക്കെ റിട്ടേണ്‍ ഫയല്‍ ചെയ്യണം

ഒറ്റ ഉത്തരത്തില്‍ പറഞ്ഞാല്‍ രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള, സേവനനികുതിയുടെ ബാധ്യത ഉള്ള, എല്ലാ നികുതിദായകരും (അസസി) അര്‍ധവാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യണം.

നികുതിബാധ്യത ഇല്ലെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമോ?

രജിസ്ട്രേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ നികുതി ബാധ്യത ഇല്ലെങ്കില്‍ പോലും ചകഘ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് ഉത്തമം. അതാണു ഡിപ്പാര്‍ട്ട്മെന്റിന്റെ കാഴ്ചപ്പാട്. നികുതി ബാധ്യത ഉള്ള അസസികള്‍ ഫോം ടഠ 3 യില്‍ ഇലക്ട്രോണിക് ആയി മാത്രമാണ് റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടത്.

ഒന്നില്‍ കൂടുതല്‍ സേവനങ്ങള്‍ ഉണ്ടെങ്കില്‍

വിവിധതരം സേവനങ്ങള്‍ ഒരു വ്യക്തി തന്നെ ചെയ്താലും ഒരു റിട്ടേണ്‍ മാത്രമാണ് വേണ്ടത്. ഓരോ സേവനവും പ്രത്യേകം പ്രത്യേകം കോഡുകള്‍ അനുസരിച്ച് തിരിച്ച് വേണം ഫയല്‍ ചെയ്യുവാന്‍. റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തീയതി എന്തെങ്കിലും കാരണവശാല്‍ അവധി ആണെങ്കില്‍ സാധാരണ ചെയ്യാറുള്ളതുപോലെ അടുത്ത പ്രവൃത്തി ദിവസം ആണ് ഫയല്‍ ചെയ്യേണ്ടത്.

എല്ലാ ഔദ്യോഗിക കാര്യങ്ങള്‍ക്കും ഇതേ പോളിസി ആണ് സ്വീകരിക്കേണ്ടത്. ഈ നിയമം ജനറല്‍ ക്ളോസ് ആക്ടില്‍ 10-ാം വകുപ്പില്‍ ആണ് വിശദീകരിച്ചിരിക്കുന്നത്.

റിട്ടേണ്‍ ഫയല്‍ ചെയ്തതിന് ശേഷം

എന്തെങ്കിലും തെറ്റുകള്‍ കടന്നു കൂടിയതായി മനസ്സിലാക്കിയാല്‍ 90 ദിവസം വരെ റിട്ടേണ്‍ പുതുക്കി ഫയല്‍ ചെയ്യാന്‍ അവസരം ഉണ്ട്.

തെറ്റുകള്‍ ഉണ്ടെന്നു മനസിലായത് 90 ദിവസത്തിനു ശേഷമെങ്കില്‍ അങ്ങനെ വരുന്ന അവസരത്തില്‍ എന്താണ് ചെയ്യേണ്ടത്?

എ) നികുതി അടച്ചത് കുറവാണ് എങ്കില്‍, കുറവ് വന്ന തുക ചെല്ലാന്‍ മുഖേന അടക്കുക. അതിനു ശേഷം രേഖാമൂലം ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കുക.

ബി) നികുതി അടച്ചതു കൂടുതല്‍ ആണെന്നു കണ്ടാല്‍ റീഫണ്ടിനുള്ള അപേക്ഷ സമര്‍പ്പിക്കുക.

നിശ്ചിത തീയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിര്‍ദേശിച്ചിരിക്കുന്ന ലേറ്റ് ഫീ കൂട്ടി വേണം റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍, താമസം വന്ന ദിവസങ്ങള്‍ അനുസരിച്ചു ലേറ്റ് ഫീസില്‍ മാറ്റങ്ങള്‍ വരും. അതു താഴെ പറയുന്നു.

1) 15 ദിവസം വരെ ഉള്ള താമസത്തിന് 500 രൂപ

2) 30 ദിവസം വരെ ഫീസ് 1,000 രൂപ

3) 30 ദിവസത്തിനു മുകളില്‍ ആണെങ്കില്‍ ഫീസ് 1000 രൂപ + 30 ദിവസം കഴിഞ്ഞ് ഓരോ ദിവസത്തിനും പ്രതിദിനം 100 രൂപ വീതം.

പരമാവധി ഫീസ് 20,000 രൂപ

താമസത്തിനു പിന്നീടു പിഴ ഈടാക്കുമോ?

നിര്‍ദിഷ്ട ലേറ്റ് ഫീ അടച്ച് റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ പിന്നീടു പിഴ ഈടാക്കാന്‍ സാധിക്കില്ല. (ലേറ്റ് ഫീ തന്നെ ഒരു പിഴ ആണ്)

ഒറിജിനല്‍ റിട്ടേണിനു മാത്രമേ ലേറ്റ് ഫീ ബാധകമാവുകയുള്ളൂ. റിട്ടേണ്‍ റിവൈസ് ചെയ്തു ഫയല്‍ ചെയ്യുമ്പോള്‍ ലേറ്റ് ഫീ അടയ്ക്കേണ്ട.

ഒറിജിനല്‍ റിട്ടേണ്‍ തന്നെ താമസിച്ചാണു ഫയല്‍ ചെയ്തത്. അങ്ങനെ വന്നാല്‍ പിന്നീടു റിവൈസ് ചെയ്തു ഫയല്‍ ചെയ്യുവാന്‍ സാധിക്കുമോ? ഉറപ്പായിട്ടും സാധിക്കും. താമസിച്ചാണ് ഫയല്‍ ചെയ്തത് എങ്കിലും അതിനും 90 ദിവസം വരെ പുതുക്കി ഫയല്‍ ചെയ്യുവാന്‍ വ്യവസ്ഥ ഉണ്ട്.

പിന്നീടു പ്രാബല്യത്തില്‍ വന്ന നിയമം അനുസരിച്ചു പഴയ തെറ്റിനു ശിക്ഷ നല്കാമോ?

സാധിക്കില്ല എന്നാണു ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 20 (1) ല്‍ സൂചിപ്പിച്ചിരിക്കുന്നത്. തെറ്റു ചെയ്യുന്ന സമയത്ത് നിലവില്‍ ഇല്ലാത്ത നിയമം അനുസരിച്ച് ആ തെറ്റിനു ശിക്ഷ വിധിക്കുവാന്‍ സാധിക്കില്ല.

റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കാതെ വന്നതിനു തക്കതായ കാരണം ബോധിപ്പിക്കുവാന്‍ സാധിക്കുകയാണെങ്കില്‍ പെനാല്‍റ്റിയില്‍ നിന്ന് രക്ഷ നേടാം. പക്ഷേ ലേറ്റ് ഫീ നിര്‍ബന്ധം ആണ്.

ഡിപ്പാര്‍ട്ട്മെന്റല്‍ സര്‍ക്കുലര്‍ 97/8/2007 തീയതി 23-08-2007 ല്‍ സൂചിപ്പിച്ചിരിക്കുന്നത് സേവനനികുതിയുടെ ബാധ്യത ഇല്ലാത്ത അവസരത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നു നിര്‍ബന്ധം ഇല്ല എന്നാണ്.


എന്നാല്‍, ലേറ്റ് ഫീ എന്നു പറഞ്ഞാല്‍ പെനാല്‍റ്റി ആണെന്നും വെറും ഫീ അല്ല എന്നും പെനാല്‍റ്റി ചുമത്തണമെങ്കില്‍ അതിനുള്ള നടപടി എടുത്തതിനു ശേഷം മാത്രമേ സാധിക്കുകയുള്ളു എന്നും ആയതിനാല്‍ ലേറ്റ് ഫീ ഒഴിവാക്കാന്‍ അധികാരികള്‍ക്ക് സാധിക്കും എന്ന ഒരു കാഴ്ചപ്പാടും നിലവില്‍ ഉണ്ട്.

റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള നിര്‍ദിഷ്ട തീയതി കഴിഞ്ഞ് അനുവദിക്കപ്പെട്ട 90 ദിവസവും കഴിഞ്ഞു ഫയല്‍ ചെയ്യുന്ന റിവൈസ്ഡ് റിട്ടേണിന്റെ അവസ്ഥ എന്തായിരിക്കും? അതു സ്വീകരിക്കാതെ തള്ളിക്കളയുമോ? സിയോള്‍റിക് സര്‍വീസ് ് സി.എസ്.ടി. ബാംഗ്ളൂര്‍ 2011 (23) എസ്.ടി.ആര്‍. 369 കേസില്‍ ബാംഗ്ളൂര്‍ ട്രൈബ്യൂണലിന്റെ വിധി കക്ഷിക്ക് അനുകൂലമായാണു വന്നത്. ഈ കേസില്‍ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തിട്ട് അസസിംഗ് അഥോറിറ്റിയോടു പുതുതായി നോക്കാന്‍ ഉത്തരവിടുകയാണുണ്ടായത്.

ഇലക്ട്രോണിക് ആയി മാത്രമേ നിലവില്‍ റിട്ടേണ്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 1-10-11 മുതലാണ് നിര്‍ബന്ധം ആയും എല്ലാ സേവനനികുതി ദായകരും ഇലക്ട്രോണിക് ആയി ഫയല്‍ ചെയ്യണം എന്ന നിയമം നിലവില്‍ വന്നത്. ഇത് വിജ്ഞാപനം 43/2011 എസ്.ടി. തീയതി 28/8/2011 മുഖാന്തരമാണ് പ്രാബല്യത്തില്‍ വന്നത്.

2003 മുതലുള്ള ഗവണ്‍മെന്റിന്റെ പരിശ്രമ ഫലമായിട്ടാണ് 1-10-2011 മുതല്‍ എല്ലാ അസസികള്‍ക്കും ഇത് ബാധകമായത്. എന്നാല്‍, വിജ്ഞാപനം 1/2010 എസ്.ടി. തീയതി 19-2-2010 പ്രകാരം 1-4-2010 മുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ രൂപ സേവനനികുതി വരുന്ന (സെന്‍വാറ്റ് ക്രെഡിറ്റ് ഉള്‍പ്പടെ) അസസികള്‍ക്ക് ഇലക്ട്രോണിക് ഫയലിംഗ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ വിജയത്തെത്തുടര്‍ന്ന് 18 മാസങ്ങള്‍ക്ക് ശേഷം എല്ലാവര്‍ക്കും ഈ നിയമം ബാധകമാക്കി.

ഇലക്ട്രോണിക് ഫയലിംഗിന് ഡിജിറ്റല്‍ ഒപ്പ് ആവശ്യ മുണ്ടോ?

ഇല്ല, എന്നു മാത്രമല്ല, കോപ്പി ഡിപ്പാര്‍ട്ടുമെന്റിലേക്ക് അയച്ചു കൊടുക്കുകയും വേണ്ട.


ഏകീകൃത റിട്ടേണ്‍ - വാഗ്ദാനം മാത്രം

2012 - 13 ലെ ബജറ്റില്‍ സര്‍വീസ് ടാക്സിനും എക്സൈസ് ഡ്യൂട്ടിക്കും കൂടി ഒരു പേജില്‍ ഉള്‍ക്കൊള്ളുന്ന, വളരെ ലളിതമായ രീതിയില്‍, ഒരു റിട്ടേണ്‍ ഫോമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു ശേഷം ധനകാര്യ വകുപ്പ് 16/3/12 ല്‍ ഒരു മാതൃകാ റിട്ടേണ്‍ ഫോം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, വിജ്ഞാപനം 1/2013 എസ്.ടി. തീയതി 22-2-13 ല്‍ എസ്.ടി. 3 (ടഠ 3) എന്ന ഫോം പുറത്തിറക്കുകയും സര്‍ക്കുലര്‍ നമ്പര്‍ എ ചീ. 137/98/2006 ഇത4 (ജമൃ 1) തിയതി 22-2-13 പ്രകാരം പുതിയ ഫോമില്‍ 1-7-2012 മുതല്‍ 30-9-12 വരെ ഉള്ള 3 മാസം പീരിയഡിലെ റിട്ടേണ്‍ ഫയല്‍ ചെയ്യുവാനും നിര്‍ദേശിച്ചു. പിന്നീട് നികുതി ദായകരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഈ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി 25/3/2013 വരെ നീട്ടിക്കൊടുക്കുകയും ചെയ്തിരുന്നു.

അര്‍ധവാര്‍ഷിക റിട്ടേണ്‍ ഇഷ്ടം ഉള്ള മാസം വെച്ച് തുടങ്ങാമോ?

അതായത് ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ ഒന്നാം അര്‍ധ വാര്‍ഷികമായും ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെ രണ്ടാമത്തെ അര്‍ധ വാര്‍ഷികമായും തെരഞ്ഞെടുക്കാമോ?

ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ഒന്നാം അര്‍ദ്ധ വാര്‍ഷികവും ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള രണ്ടാം അര്‍ധവാര്‍ഷികവുമായി മാത്രമേ തെരഞ്ഞെടുക്കാന്‍ അസസിക്ക് അവകാശമുള്ളൂ. ഇത് സേവനനികുതിക്ക് മാത്രമല്ല. എല്ലാ കണക്കുകളിലും അത് ഇന്‍കം ടാക്സ് ആയാലും സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി ആയാലും എല്ലാം ഒരു പോലെ ആണ്. ഇത് 1986 ല്‍ നിലവില്‍ വന്ന ഇന്ത്യയൊട്ടാകെ ഉള്ള ഏകീകൃത അക്കൌണ്ടിംഗ് സിസ്റം അനുസരിച്ചാണ്. ഇതനുസരിച്ച് എല്ലാ സാമ്പത്തിക വര്‍ഷങ്ങളും ഏപ്രില്‍ 1 ന് തുടങ്ങുകയും മാര്‍ച്ച് 31 ന് അവസാനിക്കുകയും ചെയ്യണം.

നികുതികളെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് യമയ്യഷീലുെവരമ@ലവേ.ില എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കുന്നതാണ്. ചോദ്യങ്ങള്‍ വ്യക്തമായിരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.